ഇതിഹാസം; 16-ാമത്തെ 'ബ്ലാക്ക് ലേഡി' കയ്യിലെത്തുമോ ? മമ്മൂട്ടിയുടെ ത്രോബാക്കുമായി ഫിലിംഫെയർ

Published : Feb 19, 2026, 10:54 AM IST
mammootty

Synopsis

ഫെബ്രുവരി 21-ാം തിയതിയാണ് ഫിലിംഫെയർ അവാർഡുകൾ പ്രഖ്യാപിക്കുക. മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, ബേസിൽ ജോസഫ്, ഫഹദ് ഫാസിൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരും മലയാളം മികച്ച നടന്മാരുടെ നോമിനേഷനില്‍. 

ലയാളത്തിന്റെ പ്രിയ താരമാണ് മമ്മൂട്ടി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി മോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന ഈ ഇതിഹാസതാരം സമീപകാലത്ത് നിറഞ്ഞാടിയ വേഷങ്ങൾക്ക് അതിരുകളില്ലായിരുന്നു. മറ്റൊരു നടനും പകർന്നാടാൻ ഇടയില്ലാത്ത തരം വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസിൽ വീണ്ടും വീണ്ടും അടുത്തു കൊണ്ടിരിക്കുന്ന താരം ഫിലിംഫെയർ അവാർഡിൽ മികച്ച നടനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.

ഫെബ്രുവരി 21-ാം തിയതിയാണ് ഫിലിംഫെയർ അവാർഡുകൾ പ്രഖ്യാപിക്കുക. മികച്ച മലയാള നടന്മാരുടെ മത്സരത്തിൽ മമ്മൂട്ടിയും ഉണ്ട്. ഭ്രമയു​ഗത്തിലെ പ്രകടത്തിനാണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. ആസിഫ് അലി, ബേസിൽ ജോസഫ്, ഫഹദ് ഫാസിൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരാണ് മറ്റുള്ളവർ. ഭ്രമയു​ഗത്തിന് പുരസ്കാരം ലഭിക്കുകയാണെങ്കിൽ മമ്മൂട്ടിയുടെ കരിയറിലെ 16-ാമത്തെ ഫിലിംഫെയർ അവാർഡ് ആയിരിക്കും ഇത്. നൻപകൽ നേരത്ത് മയക്കം സിനിമയിലൂടെ മികച്ച നടനായി 15-ാമത്തെ പുരസ്കാരം 2024ൽ ആദ്ദേഹം സ്വന്തമാക്കിയിരുന്നു.

70-ാമത് ഫിലിംഫെയർ വരാനിരിക്കെ മമ്മൂട്ടിയുടെ ത്രോബാക്ക് വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇതിഹാസം എന്നാണ് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. അമരം സിനിമയ്ക്ക് ഉൾപ്പടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം വാങ്ങിക്കുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. 38-ാമത് ഫിലിംഫൈയറിൽ ആയിരുന്നു ഇത്. നടി രേഖയിൽ നിന്നുമായിരുന്നു താരം അന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.

ഫിലിംഫെയർ മലയാളം പ്രധാന നോമിനേഷനുകൾ ഇങ്ങനെ

മികച്ച സിനിമ

ആടുജീവിതം, ആട്ടം, ആവേശം, ഭ്രമയു​ഗം, കിഷ്കിന്ധ കാണ്ഡം, മഞ്ഞുമ്മൽ ബോയ്സ്, പ്രഭയായ് നിനച്ചതെല്ലാം, പ്രേമലു, ഉള്ളൊഴുക്ക്,

മികച്ച സംവിധായകൻ

ആനന്ദ് ഏകർഷി (ആട്ടം) ബ്ലെസി (ആടുജീവിതം) ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്) ക്രിസ്റ്റോ ടോമി (ഉള്ളൊഴുക്ക്) ദിൻജിത്ത് അയ്യത്താൻ (കിഷ്കിന്ധ കാണ്ഡം)ജിതിൻ ലാൽ (എആർഎം) ജിത്തു മാധവൻ (ആവേശം) പായൽ കപാഡിയ (പ്രഭയായ് നിനച്ചതെല്ലാം) രാഹുൽ സദാശിവൻ (ഭ്രമയു​ഗം)

മികച്ച ലീഡിം​ഗ് റോൾ(ആൺ)

ആസിഫ് അലി (കിഷ്കിന്ധ കാണ്ഡം) ബേസിൽ ജോസഫ് (സൂക്ഷ്മദർശിനി) ഫഹദ് ഫാസിൽ (ആവേശം) മമ്മൂട്ടി (ഭ്രമയു​ഗം) പൃഥ്വിരാജ് (ആടുജീവിതം) ടൊവിനോ തോമസ് (എആർഎം)

മികച്ച ലീഡിം​ഗ് റോൾ(പെൺ)

ദിവ്യ പ്രഭ (പ്രഭയായ് നിനച്ചതെല്ലാം) കനി കുസൃതി (പ്രഭയായ് നിനച്ചതെല്ലാം) മമിത ബൈജു (പ്രേമലു) നസ്രിയ (സൂക്ഷ്മദർശിനി) പാർവതി തിരുവോത്ത് (ഉള്ളൊഴുക്ക്)ഉർവശി (ഉള്ളൊഴുക്ക്) സരിൻ ഷിഹാബ്(ആട്ടം)

മികച്ച സഹനടൻ

അർജുൻ അശോകൻ (ഭ്രമയു​ഗം) ജ​ഗദീഷ് (വാഴ) കെ ആർ ​ഗോകുൽ (ആടുജീവിതം) കുഞ്ചാക്കോ ബോബൻ (ബൊ​ഗെയ്ൻവില്ല) സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുദ​ഗം) വിജയരാഘവൻ (കിഷ്കിന്ധ കാണ്ഡം)

മികച്ച സഹനടി

അഭിനയ (പണി) അപർണ ബാലമുരളി (കിഷ്കിന്ധ കാണ്ഡം) ലിജോ മോൾ ജോസ് (ഹെർ) പൂജ മഹാരാജ് (ആവേശം) സുരഭി (എആർഎം) വാണി വിശ്വനാഥ് (റൈഫിൾ ക്ലബ്ബ്).

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആ രം​ഗവും യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്‍കാരം'; 'കേരള സ്റ്റോറി 2' വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍
പുണ്യം തേടി..; ഉംറയ്ക്ക് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി താരം