പുണ്യം തേടി..; ഉംറയ്ക്ക് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി താരം

Published : Feb 19, 2026, 09:10 AM ISTUpdated : Feb 19, 2026, 09:21 AM IST
 shakeela

Synopsis

ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോയി നടി ഷക്കീല. സുഹൃത്തുക്കള്‍ ചേര്‍ന്നാണ് താരത്തെ യാത്രയാക്കിയത്. 

90കളിൽ ബോക്സ് ഓഫീസ് ഭരിച്ചിരുന്ന താരമാണ് നടി ഷക്കീല. മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര താരങ്ങളോടൊപ്പവും അഭിനയിച്ച അവരിന്ന് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. നിലവിൽ യുട്യൂബ് ചാനലുകളിൽ അവതാരകയായി ഷക്കീല പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ കുക്ക് വിത്ത് കോമാളി എന്ന കുക്കിം​ഗ് ഷോയിൽ മത്സാരാർത്ഥിയായും അവരെത്തി. തന്റേതായ ജീവിതവുമായി മുന്നോട്ട് പോകുന്ന ഷക്കീലയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വീഡിയോയാണ്. പർദ്ദയിട്ട് തലയിൽ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന താരത്തിനെ വീഡിയോയിൽ കാണാം. അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് വീഡിയോ പങ്കുവച്ചത്. 'ഹാപ്പി ജേർണി മാ. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു. മിസ് യു മാ', എന്നാണ് ഇയാൾ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സുഹൃത്തുക്കളെല്ലാവരും ചേർന്നാണ് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്.

ഏതാനും നാളുകൾക്ക് മുൻപ് നടി മുംതാസിനോട് ആത്മീയതയെ കുറിച്ച് ഷക്കീല പറഞ്ഞ കാര്യങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. താൻ വലിയ തെറ്റ് ചെയ്തുവെന്നും അതിൽ നിന്നും തനിക്ക് പുറത്ത് വരാൻ ആ​ഗ്രമുണ്ടെന്നും ഷക്കീല പറഞ്ഞു. ഇതിന്, "അള്ളാഹു നിങ്ങളെ പുറത്തെത്തിക്കും. നിങ്ങളതിന് വേണ്ടി പ്രാർത്ഥിക്കണം. ആളുകൾ നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രശ്നമൊന്നും ഇല്ല. അള്ളാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും", എന്നാണ് അന്ന് മുംതാസ് മറുപടി നൽകിയത്. ​

ഗ്ലാമറസ് വേഷങ്ങളും നായികയായും സിനിമകളിൽ തിളങ്ങി നിന്ന ആളായിരുന്നു മുംതാസ്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇവർ ആത്മീയതയിലേക്ക് തിരിയുകയായിരുന്നു. അവിവാഹിതയാണ് ഷക്കീല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡ്രാന്‍സ്ജെന്‍ററായ ഒരു യുവതിയെ ദത്തെടുത്തിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇതിഹാസം; 16-ാമത്തെ 'ബ്ലാക്ക് ലേഡി' കയ്യിലെത്തുമോ ? മമ്മൂട്ടിയുടെ ത്രോബാക്കുമായി ഫിലിംഫെയർ
'ആ രം​ഗവും യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്‍കാരം'; 'കേരള സ്റ്റോറി 2' വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍