പി കെ റോസിയുടെ കാലത്ത്‌ ഡബ്ല്യുസിസി ഉണ്ടായിരുന്നെങ്കില്‍..; പാ രഞ്‌ജിത്ത്‌ പറയുന്നു

By Web TeamFirst Published Apr 27, 2019, 12:34 PM IST
Highlights

"ആദ്യ ദളിത്‌ അഭിനേത്രി പി കെ റോസിയില്‍ നിന്നാണ്‌ സിനിമയിലെ സ്‌ത്രീകളുടെ പോരാട്ടം ആരംഭിക്കുന്നത്‌. റോസിയുടെ കാലത്ത്‌ ഡബ്ല്യുസിസി ഉണ്ടായിരുന്നെങ്കില്‍ അന്ന്‌ അതിനൊപ്പം നിന്നേനെ. അങ്ങനെ ആയിരുന്നെങ്കില്‍ അന്നവര്‍ക്ക് വീടുവിട്ട്‌ ഓടിപ്പോകേണ്ടിവരില്ലായിരുന്നു." 

സിനിമയില്‍ അഭിനയിച്ചതിന്‍റെ പേരില്‍ ആക്രമണത്തിന്‌ ഇരയാവുകയും നാട്‌ കടത്തപ്പെടുകയും ചെയ്‌ത ദളിത്‌ സ്‌ത്രീ പി കെ റോസിയുടെ ജീവിതം ഓര്‍മ്മിപ്പിച്ച്‌ ഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷികാഘോഷ വേദിയില്‍ തമിഴ്‌ സംവിധായകന്‍ പാ രഞ്‌ജിത്ത്‌. റോസിയുടെ കാലത്ത്‌ ഇത്തരത്തില്‍ ഒരു കൂട്ടായ്‌മ ഉണ്ടായിരുന്നെങ്കില്‍ ഈ അനീതിയ്‌ക്കെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നേനേ എന്നും രഞ്‌ജിത്ത്‌ പറഞ്ഞു.

"ആദ്യ ദളിത്‌ അഭിനേത്രി പി കെ റോസിയില്‍ നിന്നാണ്‌ സിനിമയിലെ സ്‌ത്രീകളുടെ പോരാട്ടം ആരംഭിക്കുന്നത്‌. റോസിയുടെ കാലത്ത്‌ ഡബ്ല്യുസിസി ഉണ്ടായിരുന്നെങ്കില്‍ അന്ന്‌ അതിനൊപ്പം നിന്നേനെ. അങ്ങനെ ആയിരുന്നെങ്കില്‍ അന്നവര്‍ക്ക് വീടുവിട്ട്‌ ഓടിപ്പോകേണ്ടിവരില്ലായിരുന്നു." സ്‌ത്രീകള്‍ അവരുടെ കഥകള്‍ എഴുതിത്തുടങ്ങേണ്ട കാലമാണിതെന്നും രഞ്‌ജിത്ത്‌ പറഞ്ഞു. "എന്‍റെ സിനിമയില്‍ കരുത്തുള്ള സ്‌ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്‌. പക്ഷേ മുഖ്യധാരാ ഫോര്‍മാറ്റിന്‍റേതായ ദൗര്‍ബല്യങ്ങള്‍ ആ ശ്രമങ്ങളിലൊക്കെയും പ്രതിഫലിക്കും," രഞ്‌ജിത്ത്‌ കൂട്ടിച്ചേര്‍ത്തു.

"

പി കെ റോസിയെ നാടുകടത്തിക്കൊണ്ടായിരുന്നു മലയാളസിനിമയുടെ തുടക്കമെന്ന്‌ തുടര്‍ന്ന്‌ സംസാരിച്ച സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍ പറഞ്ഞു. "90 വര്‍ഷങ്ങള്‍ക്കിപ്പുറവും അന്ന്‌ റോസിയിലൂടെ നാടുകടത്തിയ സ്‌ത്രീത്വത്തെ സിനിമയിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഡബ്ല്യുസിസിയുടെ കടന്നുവരവോടെ സിനിമയിലെ സ്‌ത്രീവിരുദ്ധത ഒരു വിഭാഗമെങ്കിലും തിരിച്ചറിയുന്നും തുറന്നുപറയുന്നുമുണ്ട്‌. അത്തരം കാര്യങ്ങളിലൊക്കെ ഒരു കരുതല്‍ ഉണ്ടായിട്ടുണ്ട്‌. അത്‌ ഈ സംഘടനയുടെ നേട്ടമാണ്‌", ബിജു കൂട്ടിച്ചേര്‍ത്തു.
 

click me!