
തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ താരസംഘടനയായ 'അമ്മ' പലപ്പോഴായി സ്വീകരിച്ച നടപടിക്രമങ്ങളിലും തീരുമാനങ്ങളിലും തങ്ങള്‍ക്ക് ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ഡബ്ല്യുസിസി അംഗം രേവതി. "പല സംഘടനാ നടപടികള്‍ക്കും പിന്നാലെ ഡബ്ല്യുസിസി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് 'അമ്മ' നല്‍കിയ ഉത്തരങ്ങളില്‍ ഞങ്ങള്‍ തൃപ്‌തരല്ല", ഡബ്ല്യുസിസി ഇനിയും ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും രേവതി പറഞ്ഞു. സംഘടനയുടെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു രേവതി.
"ഔപചാരികതയൊന്നുമില്ലാതിരുന്ന, തങ്ങള്‍ സുഹൃത്തുക്കളുടെ ഒരു വാട്‌സ്‌ആപ് ഗ്രൂപ്പില്‍ നിന്നാണ് ഒരു സവിശേഷ സാഹചര്യത്തില്‍ ഡബ്ല്യുസിസി എന്ന ആശയം രൂപപ്പെടുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തക നേരിട്ട സമാനതകളില്ലാത്ത ദുരനുഭവമായിരുന്നു അതിന്റെ കാരണം. സിനിമാമേഖലയിലെ ആണധികാരത്തെ ചോദ്യം ചെയ്യാന്‍ കൂട്ടായ്‌മയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകളായി പിന്തുടരുന്ന മനോഭാവത്തെ ചോദ്യം ചെയ്യുമ്പോള്‍ ഭൂരിഭാഗത്തിനും അത് പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. പിന്നീടാണ് അവര്‍ ആലോചിച്ച് തുടങ്ങുക. അത്തരമൊരു ചിന്ത ഉണര്‍ത്താന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംഘടനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്." ഫെഫ്‌കയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി സ്‌ത്രീകളെ തീരുമാനിക്കാനും ഡബ്ല്യുസിസിയുടെ ഇടപെടലുകള്‍ വഴിയൊരുക്കിയതായും രേവതി പറഞ്ഞു.
"
ഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സംവാദങ്ങള്‍ ഇന്നും തുടരും. വിനോദ വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌ത്രീകളുടെ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവര്‍ സംസാരിക്കും. സിനിമകളിലെ സ്‌ത്രീ കഥാപാത്ര നിര്‍മ്മിതികളെക്കുറിച്ചും വിഷയങ്ങളെക്കുറിച്ചുമുള്ള സംവാദത്തില്‍ ദീദി ദാമോദരന്‍, മാധ്യമപ്രവര്‍ത്തക അമ്മു ജോസഫ് എന്നിവര്‍ മോഡറേറ്റര്‍മാരാവും. സിനിമയിലെ സാങ്കേതിക മേഖലകളിലെ സ്‌ത്രീ സാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഛായാഗ്രാഹക ഫൗസിയ ഫാത്തിമയും ബീനാ പോളും മോഡറേറ്റര്‍മാരാവും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ