കേശഭാരത്താല്‍ തനിക്ക് കേള്‍ക്കാനാകുന്നില്ലെന്ന് കാജോള്‍, ഇതൊക്കെയെന്ത് എന്ന് ആരാധകര്‍

By Web TeamFirst Published Jun 28, 2021, 10:39 PM IST
Highlights

കാജോളിന്റെ ക്യാപ്ഷനെ ട്രോളി ആരാധകര്‍.

ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന നടിയായ കാജോള്‍ തിരിച്ചുവരവിലും തന്റെ പ്രതിഭ ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തെളിയിച്ചിരുന്നു. നടിയെന്ന കഴിവിന് പുറമേ ചിരിപ്പിക്കുന്നതും കൊണ്ട് കാജോളിനെ എല്ലാവരും സ്‍നേഹിക്കുന്നു. അത്രയ്‍ക്കും തമാശ നിറഞ്ഞ ക്യാപ്ഷനുകളാണ് കാജോള്‍ എഴുതാറുള്ളത്. ഏറ്റവും ഒടുവില്‍ പങ്കുവെച്ച ഫോട്ടോയും അങ്ങനെ ചര്‍ച്ചയാകുകയാണ്.

കാജോള്‍ 90കളിലെ തന്റെ മനോഹരമായ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. അത്ര ഗ്ലാമര്‍ ഫോട്ടോ അല്ലാതിരുന്നിട്ടു കൂടി ക്യാപ്ഷനാണ് ഫോട്ടോയെ ചര്‍ച്ചയാകുന്നത്. ക്ഷമിക്കണം, കേശഭാരത്താല്‍ എനിക്ക് നിങ്ങളെ കേള്‍ക്കാൻ കഴിയുന്നില്ല എന്നാണ് കാജോള്‍ എഴുതിയിരിക്കുന്നത്. ചെവി മുടി മൂടിയിരിക്കുന്നതിനെയാണ് കാജോള്‍ തമാശയായി സൂചിപ്പിച്ചത് എന്ന് തിരിച്ചറിഞ്ഞ ആരാധകര്‍ നടിയെ ട്രോളുന്നുമുണ്ട്.

അജയ് ദേവ്‍ഗണിന്റെ ഭാര്യയാണ് കാജോള്‍.

രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട് കാജോളിനെ.

click me!