ഡ്രൈവറില്ലാത്തതിനാല്‍ അമിതാഭ് ബച്ചന് കാത്തുനില്‍ക്കേണ്ടി വന്നു, ഗോവ മേളയ്‍ക്ക് എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

By Web TeamFirst Published Nov 22, 2019, 8:40 PM IST
Highlights

ഗോവ ചലച്ചിത്ര മേളയുടെ സംഘാടനത്തിന് എതിരെ കോണ്‍ഗ്രസ്.

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യയുടെ ഇതിഹാസ താരം അമിതാഭ് ബച്ചൻ മുഖ്യാതിഥിയായിരുന്നു. അമിതാഭ് ബച്ചന് ഉദ്ഘാടനച്ചടങ്ങിന് ശേഷം തിരിച്ചുപോകാൻ കുറെ നേരം കാത്തിരിക്കേണ്ടി വന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഘാടനത്തെ കുറിച്ചാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഗോവ കോണ്‍ഗ്രസ് വക്താവ് അമര്‍നാഥ് പഞ്ജികര്‍ ആണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

The Evergreen Actor fondly known as the 'Shahenshah' of Indian Cinema has reached Goa and will be next seen on the Grand Red Carpet of very soon.

Stay tuned to to catch the live updates from the Inaugural Ceremony, starting shortly. pic.twitter.com/hwQXU4edQw

— IFFI 2019 (@IFFIGoa)

ഐഎഫ്എഫ്ഐയുടെ സംഘാടനത്തില്‍ വലിയ പരാജയമാണ്. ഡ്രൈവറെ കാണാത്തതിനാല്‍, അമിതാഭ് ബച്ചനെപ്പോലുള്ള വലിയൊരു നടൻ കുറേ നേരം കാത്തിരിക്കേണ്ടിവന്നു. ഗോവ മുഖ്യമന്ത്രിയും ഗോവ ചീഫ് സെക്രട്ടറിയും ഉള്ളപ്പോഴാണ് ഇത്- അമര്‍നാഥ് പഞ്ജികര്‍ പറയുന്നു. അമിതാഭ് ബച്ചൻ കാത്തുനില്‍ക്കുന്നത് വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.  ഫെസ്റ്റിവല്‍ വേദിക്ക് പുറത്ത് അമിതാഭ് ബച്ചൻ നില്‍ക്കുന്നത് കാണാം. കാറുണ്ടെങ്കിലും ഡ്രൈവറില്ല. അപ്പോള്‍ ഗോവി മുഖ്യമന്ത്രി പ്രമോദ് സാവന്തും, ഗോവ ചീഫ് സെക്രട്ടറി പരിമള്‍ റായിയും ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചൈതന്യ പ്രസാദും അമിതാഭ് ബച്ചനൊപ്പമുണ്ടായിരുന്നു.

click me!