IFFI 2021 | വീട്ടിലിരുന്നും ഇത്തവണ ഐഎഫ്എഫ്ഐ കാണാം; വെര്‍ച്വല്‍ രജിസ്ട്രേഷന്‍ തുടരുന്നു

Published : Nov 17, 2021, 07:15 PM IST
IFFI 2021 | വീട്ടിലിരുന്നും ഇത്തവണ ഐഎഫ്എഫ്ഐ കാണാം; വെര്‍ച്വല്‍ രജിസ്ട്രേഷന്‍ തുടരുന്നു

Synopsis

ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി രജിസ്ട്രേഷന്‍

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്ഐയുടെ പുതിയ എഡിഷന്‍ (IFFI 2021) കാണാന്‍ ഫെസ്റ്റിവല്‍ വേദിയായ ഗോവയില്‍ എത്തണമെന്ന് നിര്‍ബന്ധമില്ല. വീട്ടിലിരുന്നും ഇന്‍റര്‍നെറ്റ് കണക്ഷനുള്ള ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ ഫെസ്റ്റിവല്‍ കാണാന്‍ ഉതകുന്ന വെര്‍ച്വല്‍ മാതൃകയ്ക്കുള്ള രജിസ്ട്രേഷന്‍ തുടരുകയാണ്. 52-ാമത് ഐഎഫ്എഫ്ഐ ഈ മാസം 20 മുതല്‍ 28 വരെയാണ് നടക്കുക.

ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെര്‍ച്വല്‍ രജിസ്ട്രേഷന്‍ നടക്കുന്നത്. ഇതില്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സൗജന്യമായി പങ്കെടുക്കാം. സാധാരണ ഡെലിഗേറ്റുകള്‍ക്ക് 200 രൂപയാണ് (18 % ജിഎസ്‍ടി കൂടാതെ) രജിസ്ട്രേഷനുള്ള ഫീസ്. ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കൊപ്പം ഉദ്‍ഘാടന, സമാപന ചടങ്ങുകളും മാസ്റ്റര്‍ ക്ലാസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നീ പരിപാടികളും വെര്‍ച്വല്‍ മാതൃകയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കാണാവുന്നതാണ്. 

കാര്‍ലോസ് സോറ സംവിധാനം ചെയ്‍ത സ്‍പാനിഷ് മ്യൂസിക്കല്‍ ഡ്രാമ ചിത്രം 'ദ് കിംഗ് ഓഫ് ഓള്‍ ദ് വേള്‍ഡ്' ആണ് ഇത്തവണത്തെ ഐഎഫ്എഫ്ഐയുടെ ഉദ്‍ഘാടന ചിത്രം. റഷ്യന്‍ ചലച്ചിത്രകാരന്‍ ആന്ദ്രേ കൊഞ്ചലോവ്‍സ്‍കി, ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ബേല താര്‍ എന്നിവരുടെ റെട്രോസ്‍പെക്റ്റീവുകളാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു ആകര്‍ഷണം. ജെയിംസ് ബോണ്ടിനെ തിരശ്ശീലയില്‍ അനശ്വരനാക്കിയ നടന്‍ സീന്‍ കോണറിക്ക് ആദരം നേര്‍ന്നുകൊണ്ടുള്ള പാക്കേജും ഇത്തവണയുണ്ട്. നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ രഞ്ജിത്ത് ശങ്കറിന്‍റെ ജയസൂര്യ ചിത്രം സണ്ണി, ജയരാജ് സംവിധാനം ചെയ്‍ത നിറയെ തത്തകളുള്ള മരം എന്നിവ ഇടം പിടിച്ചിരുന്നു. 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍