ഐഎഫ്എഫ്‍കെ പുരസ്കാരങ്ങൾ തൂത്തുവാരി ഏഷ്യാനെറ്റ് ന്യൂസ്, നാല് പതിപ്പുകളിലും അവാർഡ്

By Web TeamFirst Published Mar 5, 2021, 7:58 PM IST
Highlights

ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ നാല് ഇടങ്ങളിലായാണ് കേരള രാജ്യാന്തര ചലച്ചിത്രമേള നടന്നത്. തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ഇത്തവണ മേള. 

പാലക്കാട്: 2021-ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാല് പതിപ്പുകളിലും പുരസ്കാരങ്ങൾ വാരിക്കൂട്ടി ഏഷ്യാനെറ്റ് ന്യൂസ്. മേള സമഗ്രമായി മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്തതിന്, സമഗ്രകവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിനാണ്. മേളയുടെ മൂന്ന് പതിപ്പുകളിലും മികച്ച റിപ്പോർട്ടർമാർക്കുള്ള പുരസ്കാരങ്ങളും, രണ്ട് പതിപ്പുകളിൽ മികച്ച ക്യാമറാമാൻമാർക്കുള്ള പുരസ്കാരങ്ങളും മികച്ച റിപ്പോർട്ടിംഗിന് പ്രത്യേക ജൂറി പുരസ്കാരവും ഏഷ്യാനെറ്റ് ന്യൂസ് നേടി.

ചലച്ചിത്രമേളയുടെ തിരുവനന്തപുരം പതിപ്പിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം സഹൽ സി മുഹമ്മദിനായിരുന്നു. എറണാകുളം പതിപ്പിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് അഖില നന്ദകുമാർ അർഹയായി. മേളയുടെ തലശ്ശേരി പതിപ്പിൽ മികച്ച റിപ്പോർട്ടറായി നൗഫൽ ബിൻ യൂസഫും മികച്ച ക്യാമറാമാനായി വിപിൻ മുരളിയും പുരസ്കാരം നേടി. മേളയുടെ പാലക്കാട് പതിപ്പിലെ മികച്ച ക്യാമറാമാൻ ഷിജു അലക്സാണ്. മികച്ച റിപ്പോർട്ടർക്കുള്ള പ്രത്യേക ജൂറി പുരസ്കാരം അഞ്ജുരാജ് നേടി. 

ചിത്രം : ഐഎഫ്എഫ്കെ സമഗ്രകവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ടീം ഏറ്റുവാങ്ങുന്നു

സമാപനസമ്മേളനം തത്സമയം കാണാം:

click me!