'ഉണ്ട'യ്‌ക്കൊപ്പം 'ഇക്കയുടെ ശകട'വും; മാറ്റിയ റിലീസ് തീയ്യതിയില്‍

By Web TeamFirst Published Jun 4, 2019, 12:02 AM IST
Highlights

ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസ് സംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഉണ്ട. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
 

പെരുന്നാള്‍ റിലീസായി തീയേറ്ററുകളിലെത്തേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ പുതിയ റിലീസ് തീയ്യതി അണിയറക്കാര്‍ ഇന്നാണ് പ്രഖ്യാപിച്ചത്. മലയാളത്തിലെ പ്രധാന ഈദ് റിലീസുകളില്‍ ഒന്നായി കണക്കാക്കപ്പെട്ടിരുന്ന ചിത്രം ഇനി ജൂണ്‍ 14നാണ് തീയേറ്ററുകളിലെത്തുക. ഈ മമ്മൂട്ടി ചിത്രത്തിനൊപ്പം മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന മറ്റൊരു സിനിമയും അതേ ദിവസം തീയേറ്ററുകളിലെത്തുമെന്ന കൗതുകവുമുണ്ട്. പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന 'ഇക്കയുടെ ശകട'മാണ് അത്.

അപ്പാനി ശരത്തും ഡിജെ തൊമ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കോമഡി ഫാന്റസി ത്രില്ലര്‍ ഴോണറിലുള്ള സിനിമയാണെന്നാണ് സംവിധായകന്റെ പക്ഷം. ഈ എക്‌സ്‌പെരിമെന്റല്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പോപ്പ് സിനിമാസ് ആണ്. ഛായാഗ്രഹണം വിദ്യാശങ്കര്‍. എഡിറ്റര്‍ വിഷ്ണു വേണുഗോപാല്‍. ചാള്‍സ് നസരെത്ത് ആണ് സംഗീതം.

അതേസമയം ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസ് സംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഉണ്ട. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.

click me!