'ഷൂട്ടിന്റെ ഇടവേളയില്‍ എന്നോട് ചോദിച്ചത് സിസര്‍കട്ടിനെക്കുറിച്ച്'; വിജയ്‌ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ഐഎം വിജയന്‍

Published : Aug 17, 2019, 07:15 PM ISTUpdated : Aug 17, 2019, 07:19 PM IST
'ഷൂട്ടിന്റെ ഇടവേളയില്‍ എന്നോട് ചോദിച്ചത് സിസര്‍കട്ടിനെക്കുറിച്ച്'; വിജയ്‌ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ഐഎം വിജയന്‍

Synopsis

വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചാണ് ചിത്രത്തില്‍ വിജയ്‌യുടെ നായകന്‍. ഇരട്ട ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. നയന്‍താരയാണ് നായിക.  

ഫുട്‌ബോള്‍ താരം എന്ന നിലയിലാണ് പ്രശസ്തിയെങ്കിലും ബിഗ് സ്‌ക്രീനില്‍ ചില കഥാപാത്രങ്ങളായും ഞെട്ടിച്ചിട്ടുണ്ട് ഐ എം വിജയന്‍. മലയാളത്തില്‍ മാത്രമല്ല, തമിഴിലും അദ്ദേഹം ചില ചിത്രങ്ങള്‍ മുന്‍പ് ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത് വിജയ് നായകനാവുന്ന 'ബിഗില്‍' ആണ്. വിജയ്‌യുടെ ആരാധകന്‍ എന്ന നിലയില്‍ ആദ്യമായി അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് വിജയന്‍, ചിത്രഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍. 'സാര്‍' എന്ന് ചേര്‍ത്താണ് വിജയ് തന്റെ പേര് വിളിച്ചതെന്നും ലോകം മുഴുവന്‍ ആരാധകരുള്ള ഒരാള്‍ എളിമയോട് പെരുമാറുന്നതുകണ്ട് അത്ഭുതം തോന്നിയെന്നും വിജയന്‍ പറയുന്നു. ഇടവേളകളില്‍ വിജയ് തന്നോട് ഫുട്‌ബോളിനെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചതെന്നും.

"പന്തുകളിയെക്കുറിച്ചാണ് ഞങ്ങള്‍ ഏറെയും സംസാരിച്ചത്. എന്റെ പന്തുകളിയെല്ലാം യുട്യൂബില്‍ അദ്ദേഹം കണ്ടിരുന്നുവെന്ന് പിന്നീട് മനസിലായി. സെറ്റിലെ ഒഴിവുസമയങ്ങളില്‍ സിസര്‍കട്ടിനെക്കുറിച്ചും പന്തുകളിയിലെ ചടുലനീക്കങ്ങളെക്കുറിച്ചും കൗതുകത്തോടെ അദ്ദേഹം ചോദിച്ചറിഞ്ഞു", ഐ എം വിജയന്‍ പറയുന്നു.

വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചാണ് ചിത്രത്തില്‍ വിജയ്‌യുടെ നായകന്‍. ഇരട്ട ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. നയന്‍താരയാണ് നായിക. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, യോഗി ബാബു തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപാവലിക്ക് തീയേറ്ററുകളിലെത്തും. 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍