ബോളിവുഡിനോട് മുട്ടാന്‍ മറ്റാരെങ്കിലുമുണ്ടോ? ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ സിനിമകള്‍ ഇവയാണ്

Published : Nov 30, 2023, 10:52 AM IST
ബോളിവുഡിനോട് മുട്ടാന്‍ മറ്റാരെങ്കിലുമുണ്ടോ? ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ സിനിമകള്‍ ഇവയാണ്

Synopsis

ജനുവരി 1 നും നവംബര്‍ 6 നുമിടയില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമകളില്‍ നിന്ന്

ഒരുകാലത്ത് വിദേശ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. ബജറ്റിലും കളക്ഷനിലും ആ​ഗോള റിലീസിലുമൊക്കെ ബോളിവുഡിനെ കവച്ചുവെക്കുന്ന തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. കളക്ഷനില്‍ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങള്‍ വലിയ നേട്ടമാണ് സമീപകാലത്ത് നേടിയിട്ടുള്ളത്. ഒടിടിയുടെ ഇക്കാലത്ത് ഭാഷയ്ക്ക് അതീതമായ ജനപ്രീതിയും സിനിമകള്‍ നേടുന്നുണ്ട്. ഇപ്പോഴിതാ ഈ വര്‍ഷം ജനപ്രീതിയില്‍ മുന്നിലുള്ള 10 ചിത്രങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. 

ജനുവരി 1 നും നവംബര്‍ 6 നുമിടയില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമകളാണ് പരി​ഗണിച്ചിരിക്കുന്നത്. അതില്‍ത്തന്നെ ഐഎംഡിബിയില്‍ അഞ്ചോ അതിലധികമോ യൂസര്‍ റേറ്റിം​ഗ് ഉള്ളതും ചുരുങ്ങിയത് 15,000 വോട്ടുകളെങ്കിലും നേടിയതുമായ ചിത്രങ്ങളേ പരി​ഗണിച്ചിട്ടുള്ളൂ. ബോളിവുഡ് ചിത്രങ്ങളുടെ ആധിപത്യം തന്നെയാണ് ലിസ്റ്റില്‍. എന്നാല്‍ തമിഴില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ ചിത്രങ്ങള്‍, ഐഎംഡിബി ലിസ്റ്റ്

1. ജവാന്‍

2. പഠാന്‍

3. റോക്കി ഓര്‍ റാണി കീ പ്രേം കഹാനി

4. ലിയോ

5. ഒഎംജി 2

6. ജയിലര്‍

7. ഗദര്‍ 2

8. ദി കേരള സ്റ്റോറി

9. തൂ ഝൂടീ മേം മക്കാര്‍

10. ഭോലാ

ഇന്ത്യന്‍ ബോക്സ് ഓഫീസിലും ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് പഠാന്‍. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ വര്‍ഷങ്ങളുടെ ഇടവേളയെടുത്ത ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് ചിത്രമായിരുന്നു പഠാന്‍. പഠാന് ശേഷമെത്തിയ ജവാന്‍ അതിലുമധികം കളക്റ്റ് ചെയ്തു. രണ്ട് ചിത്രങ്ങളും 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 

ALSO READ : 'ഏരീസില്‍ 8 മണിക്ക് ടൈഗര്‍ 3, നേരെ ഡ്രൈവ് ചെയ്‍തത് അജന്തയിലേക്ക്'; ഒഴിവുദിനങ്ങളിലെ സന്തോഷത്തെക്കുറിച്ച് ജഗദീഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദി തേർഡ് ഹാൻഡ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി സംവിധായകന്‍ ബ്ലെസി
മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് 'ബൈത്ത് സ്വാദ്'; ആദ്യ ചിത്രത്തില്‍ യുവതാരങ്ങള്‍