
ഓര്‍ഡിനറി എന്ന ഹിറ്റ് സിനിമയിലെ നായികയായി പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടിയാണ് ശ്രിത ശിവദാസ്. ഒരിടവേളയ്‍ക്ക് ശേഷം മണിയറയില്‍ അശോകൻ എന്ന സിനിമയിലൂടെ മലയാളത്തില്‍ തിരിച്ചുവരികയാണ് ശ്രിത ശിവദാസ്.
ശ്രിത ശിവദാസ് 2015ല്‍ റാസ്‍പുട്ടിൻ എന്ന സിനിമയിലാണ് അവസാനമായി മലയാളത്തില്‍ എത്തിയത്. വിവാഹശേഷമായിരുന്നു ശ്രിത ശിവദാസ് സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. വിവാഹത്തിന് ശേഷം സ്‍ത്രീകൾ സിനിമ വിട്ട് പോകുന്നത് കുറഞ്ഞിട്ടുണ്ട് എന്ന് തിരിച്ചുവരവില്‍ ശ്രിത ശിവദാസ് പറയുന്നു. വിവാഹമാണെങ്കിലും വിവാഹ മോചനമാണെങ്കിലും വ്യക്തിപരമാണെന്നും അതിനെ സിനിമയുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ഒരു പരിധിവരെ പലരും ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. 2014 ല്‍ ആയിരുന്നു വിവാഹം. കഷ്‍ടിച്ച് ഒരു വർഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്‍പരം ഒത്ത് പോകാതെ വന്നപ്പോൾ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആ സമയത്ത് വ്യക്തിപരമായ കാരണങ്ങളാൽ അധികം സിനിമ ചെയ്‍തിരുന്നില്ല എന്നും ശ്രിത ശിവദാസ് പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ