ഇന്ത്യൻ 2 റിലീസ് പ്രഖ്യാപനം; വമ്പന്‍ അപ്ഡേറ്റ് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

Published : Apr 06, 2024, 06:26 PM ISTUpdated : Apr 06, 2024, 06:28 PM IST
ഇന്ത്യൻ 2 റിലീസ് പ്രഖ്യാപനം; വമ്പന്‍ അപ്ഡേറ്റ് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

Synopsis

റെഡ് ജൈന്‍റ് മൂവിസാണ് തമിഴ്നാട്ടില്‍ ഇന്ത്യന്‍ 2 വിതരണത്തിന് എടുത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് സംബന്ധിച്ച് തമിഴ് മാധ്യമങ്ങള്‍ സുപ്രധാന അപ്ഡേറ്റ് നല്‍കിയിരിക്കുകയാണ്.

ചെന്നൈ: 2024 ല്‍ ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന ഒരു ചിത്രമാണ്  ഇന്ത്യൻ 2. കമല്‍ഹാസന്‍റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ഇൻട്രോ നേരത്തെ പുറത്തുവിട്ടിരുന്നു. വീണ്ടും ഒരിക്കൽ കൂടി സംവിധായകൻ ഷങ്കറിന്റെ വിസ്മയം കാണാൻ തയ്യാറാകൂ എന്ന് ഉറപ്പിക്കുകയാണ് വീഡിയോ. ഒപ്പം താന്‍ 'സകലകലാവല്ലഭൻ' തന്നെയാണ് വീണ്ടും മകൽഹാസൻ തെളിയിക്കാനും ഒരുങ്ങുന്നു എന്ന് വ്യക്തം.

ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് സംബന്ധിച്ച്  സുപ്രധാന അപ്ഡേറ്റ് വന്നിരിക്കുകയാണ്. ജൂണ്‍ മാസത്തിലായിരിക്കും ചിത്രത്തിന്‍റെ റിലീസ് എന്നാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ തന്നെ ചിത്രം മെയില്‍ എത്തുമെന്ന് വിവരം ഉണ്ടായിരുന്നു.എന്നാല്‍ ഡേറ്റ് പറയാതെ ജൂണില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. 

എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസാകും എന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മതി ചിത്രത്തിന്‍റെ റിലീസ് എന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം എന്നാണ് വിവരം. റെഡ് ജൈന്‍റ് മൂവിസാണ് തമിഴ്നാട്ടില്‍ ഇന്ത്യന്‍ 2 വിതരണത്തിന് എടുത്തിരിക്കുന്നത്.

അതിനിടെ ഇന്ത്യന്‍  ഒരു മൂന്നാം ഭാഗവും ഉണ്ടാകും എന്ന് കമല്‍ഹാസന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ 3 ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും കമല്‍ ഹാസന്‍ പറയുന്നു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് കമലിന്‍റെ വെളിപ്പെടുത്തല്‍.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. അതേസമയം 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി.

സ്പോട്ട് എവിക്ഷനിൽ ജിന്റോയും ഗബ്രിയും പുറത്തേക്കോ, മോഹന്‍ലാലിന്‍റെ തീരുമാനം? ; പ്രമോ പുറത്ത്.!

കൽക്കി 2898 എഡി പ്രഭാസ് ചിത്രം കാത്തിരുന്ന പ്രേക്ഷകര്‍ക്ക് വന്‍ നിരാശ

 

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ