ഇന്ത്യൻ 3: ഷങ്കർ-കമൽ ചിത്രം ഉപേക്ഷിച്ചോ? പ്രതിസന്ധിക്ക് കാരണം ഇതാണ് !

Published : Mar 18, 2025, 12:02 PM IST
ഇന്ത്യൻ 3: ഷങ്കർ-കമൽ ചിത്രം ഉപേക്ഷിച്ചോ? പ്രതിസന്ധിക്ക് കാരണം ഇതാണ് !

Synopsis

ഷങ്കർ-കമൽഹാസൻ കൂട്ടുകെട്ടിലൊരുങ്ങിയ ഇന്ത്യൻ 2 ബോക്സോഫീസിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ 3യുടെ ഭാവി അവതാളത്തിൽ. 

ചെന്നൈ: വന്‍ പ്രതീക്ഷയോടെ വന്ന് ബോക്സോഫീസില്‍ വന്‍ പരാജയമായ ചിത്രമാണ് ഷങ്കര്‍ സംവിധാനം ചെയ്ത കമല്‍ഹാസന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ഇന്ത്യന്‍ 2 എന്ന ചിത്രം. തമിഴിലെ ക്ലാസിക് ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തിയപ്പോള്‍ വന്‍ പ്രതീക്ഷയാണ് ആരാധകര്‍ പുലര്‍ത്തിയതെങ്കിലും. ബജറ്റിന്‍റെ പകുതി പോലും നേടാതെ, വന്‍ ട്രോളുകള്‍ ഏറ്റുവാങ്ങി ചിത്രം തീയറ്റര്‍ വിട്ടു. വന്‍ പ്രതിസന്ധിക്ക് ശേഷമാണ് ചിത്രത്തിന്‍റെ ഒടിടി റിലീസും നെറ്റ്ഫ്ലിക്സില്‍ വന്നത്. 

ചിത്രത്തിന്‍റെ അടുത്ത ഭാഗം ഇന്ത്യന്‍ 3, രണ്ടാം ഭാഗത്തിന്‍റെ സമയത്ത് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. ചിത്രം ഇറങ്ങി ആറുമാസത്തിനുള്ളില്‍ 2025 ജനുവരിയില്‍ മൂന്നാം ഭാഗം എത്തും എന്നാണ് അന്ന് സംവിധായകന്‍ ഷങ്കര്‍ പറഞ്ഞത്. എന്നാല്‍ രണ്ടാം ഭാഗം വന്‍ പരാജയം ആയതോടെ മൂന്നാം ഭാഗത്തെക്കുറിച്ച് ഒരു വിവരവും ഇല്ല. 

ഇന്ത്യൻ 2വിന്‍റെ ഷൂട്ടിംഗ് സമയത്ത് തന്നെ ഇന്ത്യൻ 3യുടെ ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു ഗാന രംഗം മാത്രമാണ് ബാക്കി. ഈ ഗാന സീൻ പൂർത്തിയാക്കാൻ 20 കോടി രൂപയിൽ അധികം ചെലവാകുമെന്നാണ് വിവരം. അതിന് തല്‍ക്കാലം നിര്‍മ്മാതാക്കളായ ലൈക്ക തയ്യാറല്ല. 

ഇന്ത്യൻ 2 അടക്കം അടുത്തകാലത്ത് എടുത്ത ചലച്ചിത്രങ്ങളുടെ തുടർച്ചയായ പരാജയങ്ങൾ കാരണം ലൈക കടുത്ത പ്രതിസന്ധിയിലാണ്. അതിനാല്‍ തന്നെ ഇന്ത്യൻ 3യില്‍ കൂടുതല്‍ പൈസ ഇറക്കാന്‍ അവര്‍ താല്‍പ്പര്യം പ്രകടപ്പിക്കുന്നില്ല എന്നാണ് വിവരം.  ഷങ്കറിന്‍റെയും താരങ്ങളുടെ ശമ്പളവും എല്ലാം ലൈക്കയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

അതിനാല്‍ തന്നെ തല്‍ക്കാലം ഇന്ത്യന്‍ 3 സിനിമയില്‍ യാതൊരു നീക്കവും വേണ്ടെന്നാണ് പ്രൊഡക്ഷന്‍ ഹൗസിന്‍റെ തീരുമാനം. വേല്‍പ്പാരി പോലെ തന്‍റെ അടുത്ത പ്രൊജക്ടുകളുമായി മുന്നോട്ട് പോകാന്‍ തീരുമാനം എടുത്തിരിക്കുന്ന ഷങ്കറും ഇന്ത്യന്‍ 3യില്‍ താല്‍പ്പര്യം കാണിക്കുന്നില്ല എന്നതാണ് വിവരം. അതിനാല്‍ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രം വേറെ നിര്‍മ്മാതാക്കള്‍ ഏറ്റെടുക്കാനുള്ള സാധ്യതയും കുറവാണ് എന്നാണ് വിവരം. 

ഇന്ത്യൻ 2 പ്രൊമോഷനിൽ കമൽ ഹാസൻ ഇന്ത്യൻ 3, രണ്ടാം ഭാഗത്തെക്കാൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം അടുത്തൊന്നും ഇറങ്ങാന്‍ ഒരു സാധ്യതയും ഇല്ലെന്നാണ് വിവരം. നേരിട്ട് ഒടിടി റിലീസ് ഇടക്കാലത്ത് ആലോചിച്ചിരുന്നെങ്കിലും ചിത്രം ഫൈനല്‍ പ്രിന്‍റില്‍ ഇറക്കാന്‍ വീണ്ടും വലിയതുക വേണ്ടതിനാല്‍ ഇതും വിജയിച്ചില്ലെന്നാണ് വിവരം.

കാജൽ അഗർവാള്‍ അടക്കം പലതാരങ്ങളുടെയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ 3 എന്നാണ് വിവരം. ഇന്ത്യന്‍ 2 ചിത്രത്തിന്‍റെ അവസാനം ഇന്ത്യന്‍ 3യുടെ ട്രെയിലറും അണിയറക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 

ഷങ്കറിന് ആശ്വാസം; 10 കോടി സ്വത്ത് ഇഡി കണ്ടുകെട്ടിയത് ഹൈക്കോടതി സ്റ്റേ ചെയ്തു

പരാജയം മറികടക്കാൻ വൻ നീക്കവുമായി സംവിധായകൻ എസ് ഷങ്കര്‍, സംഭവിച്ചാല്‍ സര്‍പ്രൈസ്

PREV
click me!

Recommended Stories

പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം
'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി