ഒടുവില്‍ ആ സര്‍പ്രൈസ് നീക്കവുമായിട്ട് സംവിധായകൻ എസ് ഷങ്കര്‍.
ഒരുകാലത്ത് വൻ ക്യാൻവാസില്‍ ഹിറ്റുകളൊരുക്കുന്ന സംവിധായകനായിരുന്നു എസ് ഷങ്കര്‍. എന്നാല്‍ സമീപ കാലത്ത് ഷങ്കറിന്റെ സംവിധാനത്തിലുള്ള ചിത്രങ്ങള്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. ഇന്ത്യൻ 2വും ഗെയിം ചേഞ്ചറും തിയറ്ററില്‍ തകര്‍ന്നടിഞ്ഞു. പരാജയത്തില്‍ നിന്ന് കരകയറാൻ തമിഴ് സംവിധായകൻ എസ് ഷങ്കര്‍ മികച്ച ഒരു നീക്കം നടത്തുകയാണ് എന്നാണ് കോളിവുഡില്‍ നിന്നുള്ള സംസാരം.
അജിത്ത് കുമാറിന് നായകനാക്കി സിനിമ സംവിധാനം ചെയ്യാനാണ് എസ് ഷങ്കറിന്റെ നീക്കം. ഈ നീക്കം ഫലിച്ചാല്‍ തമിഴ് സിനിമയില്‍ മറ്റൊരു വമ്പൻ ഹിറ്റു കൂടി പിറക്കും എന്നാണ് ആരാധകരുടെയും അഭിപ്രായം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.
അജിത്ത് കുമാര്‍ നായകനായിഒ ഒടുവില്‍ വന്നത് വിടാമുയര്‍ച്ചിയാണ്. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 126 കോടിക്ക് മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടിടിയിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ ചിത്രം എത്തിയേക്കുമെന്ന് ഉറപ്പായിട്ടുണ്ട്. നെറ്റ്ഫ്ളകിസിലൂടെ മാര്‍ച്ച് മൂന്നിന് വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തുക എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ വിടാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോളം ആയിരുന്നു. അസെര്‍ബെയ്‍ജാനില്‍ വിടാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിടാമുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തു. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. തുടര്‍ന്ന് ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനാകുന്നില്ലെന്നും കളക്ഷൻ കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Read More: എമ്പുരാൻ കണ്ടു തീര്‍ന്നയുടൻ തിയറ്റര്‍ വിടരുത്, അതിനൊരു കാരണമുണ്ട്!
