ഡ്രീം റോള്‍ വെളിപ്പെടുത്തി മൃണാള്‍, താരത്തിന്റെ മറുപടി ഏറ്റെടുത്ത് ആരാധകര്‍

Published : Feb 11, 2023, 05:49 PM IST
ഡ്രീം റോള്‍ വെളിപ്പെടുത്തി മൃണാള്‍, താരത്തിന്റെ മറുപടി ഏറ്റെടുത്ത് ആരാധകര്‍

Synopsis

ഡ്രീം റോളിനെ കുറിച്ച് ആരാധകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു 'സീതാ രാമം' നായിക.

'സീതാ രാമം' എന്ന ഹിറ്റ് ചിത്രത്തിലൂടെ രാജ്യത്തിന്റെയാകെ പ്രിയങ്കരിയായ നടിയാണ് മൃണാള്‍ താക്കൂര്‍. 'സീതാ മഹാലക്ഷ്‍മി' എന്ന കഥാപാത്രത്തെയാണ് മൃണാള്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. മികച്ച അഭിപ്രായമായിരുന്നു ദുല്‍ഖര്‍ നായകനായ ചിത്രത്തിലെ പ്രകടനം മൃണാള്‍ താക്കൂറിന് നേടിക്കൊടുത്തത്. ഇപ്പോഴിതാ മൃണാള്‍ ഡ്രീം റോള്‍ ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

ട്വിറ്ററില്‍ ആരാധകരോട് സംവദിക്കുകയായിരുന്നു മൃണാള്‍. അഭിനയിക്കാൻ ആഗ്രഹമുള്ള ഡ്രീം റോള്‍ ഏതെന്നായിരുന്നു മൃണാള്‍ താക്കൂറിനോട് ഒരു ആരാധകന്റെ ചോദ്യം. മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ ഹീറോ എന്നായിരുന്നു മൃണാള്‍ താക്കൂര്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്. എന്തായാലും മൃണാള്‍ താക്കൂറിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

'നാനി 30' എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിലാണ് മൃണാള്‍ താക്കൂര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാനി നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഷൊര്യൂവ് ആണ്. ഷൊര്യൂവ് ആണ് ചിത്രത്തിന്റെ തിരക്കഥയും. ഇതാദ്യമായിട്ടാണ് മൃണാള്‍ താക്കൂറും നാനിയും സിനിമയില്‍ ഒന്നിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി, മൂര്‍ത്തി കെ എസ് എന്നിവര്‍ ചിത്രം നിര്‍മിക്കുമ്പോള്‍ സംഗീത സംവിധായകൻ ഹിഷാം അബ്‍ദുള്‍ വാഹിബ് ആണ്.

'പിപ്പ'യാണ് മൃണാള്‍ താക്കൂറിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. രാജ് കൃഷ്‍ണ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പല തവണ റിലീസ് മാറ്റിവയ്‍ക്കേണ്ടിവന്ന ചിത്രത്തില്‍ ഇഷാൻ ഖട്ടര്‍ ആണ് നായകനായി അഭിനയിക്കുന്നത് ബ്രിഗേഡിയര്‍ ബല്‍റാം സിംഗ് മേഫ്‍തെ 1971 ഇന്ത്യാ - പാക്കിസ്ഥാൻ യുദ്ധത്തെ കുറിച്ച് എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയുള്ള ബോളിവുഡ് സിനിമയാണ് മൃണാള്‍ താക്കൂര്‍ വേഷമിടുന്ന 'പിപ്പ'.

Read More: കശ്‍മിരീല്‍ നിന്ന് 'ലിയോ' സംഘം, ഫോട്ടോ പുറത്ത്

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ