എല്ലാവരെയും ചേര്‍ത്തുപിടിച്ച് പവൻ കല്യാണ്‍, ആദ്യ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചര്‍ച്ചയാകുന്നത് ഇങ്ങനെ

Published : Jul 16, 2023, 10:19 AM IST
എല്ലാവരെയും ചേര്‍ത്തുപിടിച്ച് പവൻ കല്യാണ്‍, ആദ്യ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചര്‍ച്ചയാകുന്നത് ഇങ്ങനെ

Synopsis

പവൻ കല്യാണ്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച ആദ്യ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പവൻ കല്യാണ്‍. പവൻ കല്യാണ്‍ ഇൻസ്‍റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത് അടുത്തിടെയാണ്. വളരെ പെട്ടെന്നു തന്നെ ശ്രദ്ധയാകര്‍ഷിക്കാനും താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ പവൻ കല്യാണ്‍ ഇൻസ്റ്റാഗ്രാമില്‍ ആദ്യമായി ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.

ഞങ്ങളുടെ ബന്ധം അതേപടി നിലനിൽക്കുമെന്നും തങ്ങൾ ഒരുമിച്ച് പ്രിയപ്പെട്ട ഓർമകൾ സൃഷ്‍ടിക്കുന്നത് തുടരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു എന്നാണ് പവൻ കല്യാണ്‍ എഴുതിയിരിക്കുന്നത്. പവൻ കല്യാണ്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അമിതാഭ് ബച്ചൻ, പ്രഭാസ്, രാം ചരണ്‍, മഹേഷ് ബാബു, വിജയ്, കാര്‍ത്തി തുടങ്ങിയവരെയൊക്കെ കാണാം. എന്തായാലും പവൻ കല്യാണിന്റെ ഇൻസ്റ്റാഗ്രാം വീഡിയോ ഹിറ്റായിക്കഴിഞ്ഞിരിക്കുകയാണ്. കൃഷ്‍ ജഗര്‍ലമുഡി സംവിധാനം ചെയ്യുന്ന ചിത്രം 'ഹരി ഹര വീര മല്ലു'വാണ് പവൻ കല്യാണിന്റേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

എ ദയകര്‍ റാവു, എ എം രത്‍നം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

'ഭീംല നായക്' എന്ന ചിത്രമാണ് പവൻ കല്യാണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു 'ഭീംല നായക്'. 'ഭീംല നായക്' എന്ന ചിത്രം സംവിധാനം ചെയ്‍തത് സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. നിത്യ മേനോൻ ആണ് ചിത്രത്തില്‍ പവൻ കല്യാണിന്റെ നായികയായി എത്തിയത്. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിച്ചു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം.

Read More: മകൻ ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'