കേരളത്തിന്റേത് കലാസ്വാദനത്തിന്റെ മികച്ച പാരമ്പര്യം; ഐഎഫ്എഫ്കെ വേദിയിൽ ഷബാന ആസ്മി

Published : Dec 13, 2024, 08:31 PM ISTUpdated : Dec 13, 2024, 08:42 PM IST
കേരളത്തിന്റേത് കലാസ്വാദനത്തിന്റെ മികച്ച പാരമ്പര്യം; ഐഎഫ്എഫ്കെ വേദിയിൽ ഷബാന ആസ്മി

Synopsis

ഇന്ന് മുതല്‍ ഡിസംബര്‍ 20വരെയാണ് മേള നടക്കുക. 

പ്രേക്ഷകരുടെ സഹൃദയത്വവും ആസ്വാദനമികവുമാണ് ഐഎഫ്എഫ്‌കെയെ മികവുറ്റതാക്കുന്നതെന്ന് ചലച്ചിത്രതാരം ഷബാന ആസ്മി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഐഎഫ്എഫ്‌കെയുടെ ആദരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.

50 വർഷം സിനിമാ അഭിനയത്തിൽ തുടരാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം പ്രകടിപ്പിച്ച ഷബാന ആസ്മി, വിവിധ സിനിമകളുടെപിന്നണിയിൽ പ്രവർത്തിച്ച എല്ലാ സാങ്കേതിക പ്രവർത്തകർക്കും നന്ദിയർപ്പിച്ചു. കലാ ആസ്വാദനത്തിൽ മികച്ച പാരമ്പര്യമാണ് കേരളത്തിന്റേത്. കേരളത്തിലെ പ്രേക്ഷകരുടെ സ്‌നേഹം ഏറ്റുവാങ്ങുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണെന്നും ഷബാന ആസ്മി പറഞ്ഞു. 

1994ൽ കോഴിക്കോട് സംഘടിപ്പിച്ച ആദ്യ ഐഎഫ്എഫ്‌കെയിൽ പങ്കെടുത്തതിന്റെ ഓർമകളും ഷബാന ആസ്മി പങ്കുവച്ചു. തന്റെ സിനിമകൾ ഉൾപ്പെടുത്തിയുള്ള റെട്രോസ്‌പെക്ടീവ് സെഗ്മെന്റിനായി കാത്തിരിക്കുകയാണെന്നും ഷബാന ആസ്മി പറഞ്ഞു. നാളെ രാവിലെ 9.15ന് ശ്രീ തീയേറ്ററിലാണ് ഈ സെഗ്മെന്റിലെ ആദ്യ ചിത്രമായ അങ്കുർ പ്രദർശിപ്പിക്കുന്നത്.

ഡിസംബര്‍ 13 മുതല്‍ 20വരെയാണ് 29-ാമത് ചലച്ചിത്രമേള നടക്കുക. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയകന്‍ നൽകി. . കോർപറേറ്റ് താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സിനിമകൾ ഇപ്പോൾ കൂടുതലായി ഉണ്ടാകുന്നുവെന്നും ഇതോടൊപ്പം കലാമൂല്യമുള്ള സിനിമകളും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തലസ്ഥാനത്ത് ഇനി സിനിമാക്കാലം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

ഇത്തവണ  15 സ്ക്രീനുകളിലായി 177 സിനിമകളാണ് പ്രദർശിപ്പിക്കുക. പ്രദർശിപ്പിക്കുന്ന 177 ചിത്രങ്ങളിൽ 52 സിനിമകൾ സ്ത്രീ സംവിധായകരുടേതാണ്. 52 സിനിമകളിൽ കാമദേവൻ നക്ഷത്രം കണ്ടു, ഗേൾഫ്രണ്ട്സ്, വിക്ടോറിയ, അപ്പുറം എന്നിങ്ങനെ നാല് പടങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് മലയാളി വനിതാ സംവിധായകരാണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു