കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് 'അയാം'

Web Desk   | Asianet News
Published : May 13, 2020, 02:30 PM ISTUpdated : May 13, 2020, 02:36 PM IST
കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് 'അയാം'

Synopsis

ദുരിത കാലത്ത്  ബുദ്ധിമുട്ടിലായവരെ സഹായിക്കാനുള്ള പ്രവർത്തനത്തിൽ പങ്കാളിയാവുകയാണ് ഇന്ത്യൻ ആഡ്‍ഫിലിം മെയ്‍ക്കേഴ്‍സ്.

കൊവിഡ് കാലത്ത് മാതൃകാ പ്രവർത്തനങ്ങളുമായി പരസ്യചിത്ര സംവിധായകരുടെ സംഘടനയായ 'അയാം' (IAM). അവിചാരിതമായി വന്ന കോവിഡ് 19 എന്ന മഹാമാരിയും അതിനെത്തുടർന്നു വന്ന ലോക്ക് ഡൗണും ഒട്ടേറെ മനുഷ്യജീവിതങ്ങളെ വഴിമുട്ടിച്ചു ദുരിതകാലത്ത് പകച്ചുപോയ നിരാലംബരെ സഹായിക്കാനുള്ള  പ്രവർത്തനത്തിൽ പങ്കാളിയാവുകയാണ് ഇന്ത്യൻ ആഡ്‍ഫിലിം മെയ്‍ക്കേഴ്‍സ് ( IAM).

കഴിഞ്ഞ 35 ദിവസമായി പള്ളുരുത്തി കച്ചേരിപ്പടിയിലെ 'സമോവർ ചായപ്പീടിക 'യിൽ നിന്നും  സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവരും കിടപ്പുരോഗികളും പാലിയേറ്റീവ് രോഗികളും ,നിർദ്ധനരുമായ 500 ഓളം  പേർക്ക്  രാത്രി ഭക്ഷണം സൗജന്യമായി തയ്യാറാക്കി സന്നദ്ധ പ്രവർത്തകരിലൂടെ വീടുകളിൽ എത്തിച്ചു നൽകുന്നു. അയാമിന്റെ  സജീവാംഗമായ നാസിമും അദ്ദേഹത്തിന്റെ സുഹൃത്തായ സിജുവും ചേർന്നാണ് സമോവർ ചായപ്പീടിക  നടത്തുന്നത്. നാട്ടിലെ നാനാ വിഭാഗത്തിൽ പെട്ട ഒട്ടേറെ സുമനസ്സുകൾ  ഉദ്യമത്തിൽ പങ്കാളികളായിട്ടുണ്ട്. ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടിയ സാഹചര്യത്തിൽ തുടർന്നുള്ള സമോവറിന്റെ സന്നദ്ധ പ്രവർത്തനങ്ങളോടൊപ്പം ഇന്ത്യൻ ആഡ് ഫിലിം മെയ്ക്കേഴ്‍സും കൈകോർക്കുകയാണ്.

പള്ളുരുത്തി സമോവറിൽ നിന്ന് വിതരണം ചെയ്‍തു കൊണ്ടിരിക്കുന്ന അഞ്ഞൂറ് പേർക്കുള്ള ഭക്ഷണത്തിനു പുറമേ എല്ലാവർക്കും ഇഫ്‍താർ കിറ്റുകൾ വിതരണം ചെയ്യുന്ന പരിപാടി അയാം സെക്രട്ടറി സിജോയ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്‍തു. സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ലീബ വർഗ്ഗീസ്, ഭാരവാഹികളായ അരുൺകുമാർ, സൂരജ് ടോം, അപ്പുണ്ണി, ഗംഗാപ്രസാദ്‌ എന്നിവരോടൊപ്പം പൊതുപ്രവർത്തകരായ വി എ ശ്രീജിത്ത്, വി ജെ തങ്കച്ചൻ രഞ്ജിത്ത് കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.

ശുദ്ധവും വൃത്തിയുമായ ഭക്ഷണം സന്നദ്ധ പ്രവർത്തകർ വഴി നേരിട്ട് നിരാലംബരായ വ്യക്തികളുടെ വീടുകളിൽ  ലോക്ക് ഡൗൺ കാലം മുഴുവൻ എത്തിച്ച സമോവറിന്റെ ഉടമകളായ നാസിമിനേയും സിജുവിനേയും അയാം അനുമോദിച്ചു.

കൊവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഫെഫ്‍ക നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലും , എറണാകുളം പൊലീസ് കമ്മിഷണറേറ്റിനു വേണ്ടിയുള്ള ഷോർട്ട്  ഫിലിമുകളിലും  അയാമിന്റെ
പങ്കാളിത്തം ശ്രദ്ധേയമാണ്. കഴിഞ്ഞ പ്രളയക്കാലത്തും മാതൃകാപരമായ ഒട്ടേറെ ശ്രദ്ധേയമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അയാം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'യഥാര്‍ഥത്തില്‍ പണി കിട്ടിയത് ലാലേട്ടനല്ല'; മോഹന്‍ലാലിന്‍റെ ന്യൂ ലുക്കിനെക്കുറിച്ച് നടി സരിത ബാലകൃഷ്ണന്‍
ആരാധകരുടെ നിരന്തരമുള്ള അഭ്യര്‍ഥന; ഒടുവില്‍ ആ അപ്ഡേറ്റ് പുറത്ത്