
മലയാളികളുടെ പ്രിയതാരമാണ് ടൊവിനോ തോമസ്(Tovino Thomas). ‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ ടൊവിനോ ഇന്ന്, മലയാളികൾക്ക് ഒഴിച്ചു കൂടാനാകാത്ത താരമായി കഴിഞ്ഞു. ആഷിക് അബുവിന്റെ നാരദൻ എന്ന സിനിമയാണ് താരത്തിന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ടൊവിനോയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്ന(Suresh Raina).
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് റെയ്‌ന ചിത്രത്തിന് ആശംസയുമായി എത്തിയത്. ഒപ്പം ട്രെയിലറും റെയ്ന പങ്കുവച്ചിട്ടുണ്ട്. സുരേഷ് റെയ്‌നയുടെ ആശംസ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്. നാരദനായുള്ള കാത്തിരിപ്പിലാണ് ടൊവിനോ ആരാധകർ ഇപ്പോൾ.
മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ഒന്നിക്കുന്ന ചിത്രത്തിൽ അന്ന ബെന്‍ ആണ് നായിക. ഒരു ന്യൂസ് ചാനലിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ ഒരു വാര്‍ത്താ അവതാരകനായി എത്തുന്നുണ്ട്. ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ജാഫര്‍ സാദ്ദിഖ് ആണ് ഛായാഗ്രഹണം. സംഗീതം ഡിജെ ശേഖര്‍, പശ്ചാത്തലസംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്, സൈജു ശ്രീധരന്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിബിന്‍ രവീന്ദര്‍, സ്റ്റില്‍സ് ഷാലു പേയാട്, സന്തോഷ് ടി കുരുവിള, റിമ കല്ലിങ്കല്‍, ആഷിക് അബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം ഒപിഎം സിനിമാസ്. ജനുവരി 27ന് തിയറ്ററുകളിലെത്തും.