'എന്തൊരു അഭിമാന നിമിഷം'! ചന്ദ്രയാന്‍ 3 വിജയത്തില്‍ ആഹ്ളാദം പങ്കിട്ട് സിനിമാലോകം

Published : Aug 23, 2023, 08:56 PM IST
'എന്തൊരു അഭിമാന നിമിഷം'! ചന്ദ്രയാന്‍ 3 വിജയത്തില്‍ ആഹ്ളാദം പങ്കിട്ട് സിനിമാലോകം

Synopsis

ഇന്നോളം ഒരു രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചരിത്ര നേട്ടത്തില്‍ ആഹ്ലാദവും അഭിമാനവും പങ്കുവച്ച് ചലച്ചിത്രലോകം. രാജ്യമൊട്ടാകെയുള്ള വിവിധ ഭാഷാ ചലച്ചിത്ര മേഖലകളിലെ പ്രമുഖരൊക്കെ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആഹ്ളാദം പങ്കുവച്ചു. "ചരിത്രപരമായ ഈ നേട്ടത്തില്‍ ഐഎസ്ആര്‍ഒയിലെ ഓരോ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. രാജ്യം ഈ നാഴികക്കല്ല് പിന്നിടുമ്പോള്‍ ആഘോഷത്തില്‍ ഞാനും പങ്കുചേരുന്നു. എന്തൊരു അഭിമാന നിമിഷമാണിത്", എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്.

"അവസാനം, ദക്ഷിണധ്രുവം മാനവരാശിക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നു! ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 നെ എത്തിക്കാന്‍ പരിശ്രമിച്ച ഐഎസ്ആര്‍ഒയിലെ എല്ലാ ശാസ്ത്രജ്ഞര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍! കൌതുകവും സ്ഥിരോത്സാഹവും നവീകരിക്കലുമാണ് ഒരു രാജ്യത്തെ മുഴുവന്‍ അഭിമാനത്തിലേക്ക് എത്തിച്ചത്, ജയ്ഹിന്ദ്", എന്നാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്.

 

സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, തമിഴില്‍ നിന്ന് കമല്‍ ഹാസന്‍, തെലുങ്കില്‍ നിന്ന് ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരൊക്കെ ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയമായതില്‍ ആഹ്ലാദാഭിമാനം പങ്കിട്ട് രം​ഗത്തെത്തിയിട്ടുണ്ട്.

 

ഇന്നോളം ഒരു രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്. 

ALSO READ : 'എവിടെ ഏജന്‍റ് '? ഒടിടി റിലീസ് വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി തെലുങ്ക് പ്രേക്ഷകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്