ഇന്ദ്രജിത്ത് നായകനാകുന്ന 'മാരിവില്ലിൻ ഗോപുരങ്ങൾ'; പ്രഖ്യാപിച്ച് 'നിരഞ്ജൻ'

Published : Apr 24, 2023, 10:50 AM ISTUpdated : Apr 24, 2023, 10:52 AM IST
ഇന്ദ്രജിത്ത് നായകനാകുന്ന 'മാരിവില്ലിൻ ഗോപുരങ്ങൾ'; പ്രഖ്യാപിച്ച് 'നിരഞ്ജൻ'

Synopsis

'മാരിവില്ലിൻ ഗോപുരങ്ങളു'ടെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ താരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ നിരഞ്ജൻ എന്ന അതിഥി താരമായി മോഹന്‍ലാല്‍ എത്തിയിരുന്നു. വർഷങ്ങൾ ഏറെ ആയെങ്കിലും സിനിമയിലെ ​ഗാനങ്ങൾ എല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. പ്രത്യേകിച്ച് 'മാരിവില്ലിൻ ഗോപുരങ്ങൾ..'എന്ന ​ഗാനം. ഇപ്പോഴിതാ ഇതേപേരിൽ ഒരു സിനിമ ഒരുങ്ങുകയാണ്. 

'മാരിവില്ലിൻ ഗോപുരങ്ങളു'ടെ മോഷൻ പോസ്റ്റർ മോഹന്‍ലാല്‍ പുറത്തുവിട്ടു. പൃഥ്വിരാജ്, സുരേഷ് ​ഗോപി ഉൾപ്പടെയുള്ളവർ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ പ്രഖ്യാപനം നടത്തി. ഇന്ദ്രജിത്ത് ആണ് നായകൻ. ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിദ്യാ സാഗർ, വിൻസി അലോഷ്യസ് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

കോക്കേഴ്‌സ് മീഡിയ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെർമീൻ സിയാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ബോസ് ആണ് സംവിധാനം. തിരക്കഥാകൃത്ത്, സഹസംവിധായകൻ: പ്രമോദ് മോഹൻ, ഛായാഗ്രഹണം സംവിധായകൻ: ശ്യാമപ്രകാശ് എം എസ്, സംഗീതം: വിദ്യാസാഗർ, എഡിറ്റിംഗ്: ഷൈജൽ പി വി & അരുൺ ബോസ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ ആർ പ്രവീൺ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി,  മേക്കപ്പ്: ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, വരികൾ: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ്, പ്രശാന്ത് പി മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംഗ്: ശരൺ എസ് എസ്, VFX: iVFX, കൊച്ചി വിഎഫ്എക്സ് സൂപ്പർവൈസർ: ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, സ്റ്റിൽസ്: സേതു അതിപ്പിള്ളിൽ, പ്രമോഷൻ സ്റ്റിൽ: ഷാനി ഷാക്കി, പിആർഒ: പി ശിവപ്രസാദ്. 

'കമ്മി കൃമികളേ നാലക്ഷരം വായിക്കൂ, കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അല്ല'; ജോയ് മാത്യു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..
'ഹീറോ ഇങ്ങനെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന് ഒരിക്കലും പറയില്ല..'; 'ടോക്സിക്' വിവാദത്തിൽ പ്രതികരണവുമായി ഭാവന