ഇന്ദ്രൻസ് നായകനായ 'വാമനന്റെ' വിജയാഘോഷം, വീഡിയോ കാണാം

Published : Feb 01, 2023, 06:51 PM IST
ഇന്ദ്രൻസ് നായകനായ 'വാമനന്റെ' വിജയാഘോഷം, വീഡിയോ കാണാം

Synopsis

'വാമനൻ' പ്രദര്‍ശനത്തിനെത്തിയിട്ട് 50 ദിവസം കഴിഞ്ഞതിന്റെ വിജയാഘോഷം സംഘടിപ്പിച്ചു.  

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ചിത്രമാണ് 'വാമനൻ'. അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറർ ത്രില്ലറായാണ് 'വാമനൻ' പ്രദര്‍ശനത്തിനെത്തിയത്. എ ബി ബിനിൽ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രം പ്രദര്‍ശനത്തിനെത്തി 50 ദിവസം കഴിഞ്ഞതിന്റെ ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ് 'വാമന'ന്റെ പ്രവര്‍ത്തകര്‍.

എറണാകുളം കാനൂസ് തീയറ്ററിൽ ആയിരുന്നു ചിത്രത്തിന്റെ പ്രവര്‍ത്തകരുടെ ആഘോഷം. നിർമ്മാതാവ് അരുൺ ബാബു, സംവിധായകൻ എ ബി ബിനിൽ, ദിൽഷാന ദിൽഷാദ്, ജെറി തുടങ്ങിയവർ പങ്കെടുത്തു. അരുൺ ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹൊറർ സൈക്കോ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സീമ ജി നായർ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബുവാണ് നിർമ്മാണം. 'വാമനൻ' എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ഹൈറേഞ്ചിലെ ഒരു റിസോർട്ടിലെ മാനേജരാണ് വാമനൻ. പുതിയതായി അദേഹം വാങ്ങിയ വീട്ടിലേക്ക് കുടുംബവുമായി താമസം മാറിയ ശേഷം അവിടെ ഉണ്ടാകുന്ന സംഭവങ്ങൾ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുകയാണ്.

സമ അലി സഹ നിർമ്മാതാവാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപറമ്പിൽ, സുമ മേനോൻ എന്നിവരാണ്. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരാണ് ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീത സംവിധാനം മിഥുൻ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട് നിഥിൻ എടപ്പാൾ, മേക്കപ്പ് അഖിൽ ടി രാജ്, കോസ്റ്റ്യും സൂര്യ ശേഖർ,  എഡിറ്റർ സൂരജ് അയ്യപ്പൻ. പിആർ ആന്റ് മാർക്കറ്റിങ് കണ്ടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ മാർക്കറ്റിങ് ഒപ്പറ. സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം ഡിസംബർ 16ന് തിയേറ്ററുകളിൽ എത്തിച്ചത്.

Read More: 'ബ്രഹ്‍മാസ്‍ത്ര'യുടെ റെക്കോര്‍ഡ് 'പഠാൻ' പഴങ്കഥയാക്കിയതില്‍ പ്രതികരണവുമായി ആലിയ ഭട്ട്

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും