തീയേറ്ററുകളിൽ നിർത്താതെ ചിരി; പരിവാർ പാട്ടും ട്രെൻഡിങ്ങിൽ

Published : Mar 12, 2025, 10:30 PM IST
തീയേറ്ററുകളിൽ നിർത്താതെ ചിരി; പരിവാർ പാട്ടും ട്രെൻഡിങ്ങിൽ

Synopsis

ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ഈ ചിത്രം.

ഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത പരിവാർ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നോട്ട് കുതിക്കുന്നു.

ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ഈ ചിത്രം. വയലൻസും ത്രില്ലറും കണ്ട് പിരിമുറുക്കത്തിൽ ഇരിക്കുന്ന പ്രേക്ഷകർക്ക് ഒരു ചിരി പടം സമ്മാനിക്കുക എന്ന ലക്ഷ്യത്തിൽ അണിയറ പ്രവർത്തകർ വിജയിച്ചിരിക്കുന്നു. കുടുംബബന്ധങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ചാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. 

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ ആണ് നിർവഹിച്ചിരിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന " എന്താണെന്നറിയില്ല" എന്ന പാട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്. പഴയകാല പാട്ടുകളെ ഓര്‍മിപ്പിക്കുന്നതാണ് പാട്ട്. 

ഇത് ഞാൻ തന്നെ; ഒടുവില്‍ സ്കിൻ സീക്രട്ട് പറഞ്ഞ് അമൃത നായർ, പ്രശംസയ്ക്ക് ഒപ്പം വിമർശനങ്ങളും

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,മേക്കപ്പ്-പട്ടണം ഷാ,എഡിറ്റർ-വി എസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ, പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ,വി എഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര, മാർക്കറ്റിംഗ്- റംബൂട്ടൻ. പി ആർ ഒ-എ എസ് ദിനേശ്, അരുൺ പൂക്കാടൻ. അഡ്വെർടൈസ്‌മെന്റ് - ബ്രിങ് ഫോർത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണി.റ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി