
ഹോം എന്ന ചിത്രത്തിലെ തന്റെ അഭിനയ മികവിന് ശേഷം ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാവുന്ന മറ്റൊരു ചിത്രമാണ് 'മെയ്‍ഡ് ഇൻ ക്യാരവാൻ'. ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി ജോമി കുര്യാക്കോസിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയിൽ പൂർത്തിയായി. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ് എന്നിവരെ കൂടാതെ അന്താരാഷ്‍ട താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് സംഗീതം നൽകുന്നു. ക്യാമറ: ഷിജു എം ഭാസ്‍കർ.
സിനിമാ കഫേ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്‍ജു ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
എഡിറ്റിങ്: വിഷ്‍ണു വേണുഗോപാൽ. പ്രൊജക്ട് ഡിസൈനർ: പ്രിജിൻ ജയപ്രകാശ്, ആർട്ട്: രാഹുൽ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെ ആർ (സപ്‍ത), സ്റ്റിൽസ്: ശ്യാം മാത്യു, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രവർത്തകർ.