അന്തിക്കള്ള് പാട്ടുമായി വീണ്ടും എം ജി ശ്രീകുമാര്‍, ഗാനം ഏറ്റെടുത്ത് സംഗീതപ്രേമികള്‍

Web Desk   | Asianet News
Published : Aug 27, 2021, 09:27 PM ISTUpdated : Aug 27, 2021, 11:30 PM IST
അന്തിക്കള്ള് പാട്ടുമായി വീണ്ടും എം ജി ശ്രീകുമാര്‍, ഗാനം ഏറ്റെടുത്ത് സംഗീതപ്രേമികള്‍

Synopsis

ആനന്ദകല്യാണം എന്ന സിനിമയ്‍ക്ക് വേണ്ടി എം ജി ശ്രീകുമാര്‍ പാടിയ ഗാനം പുറത്ത്.

മലയാളത്തില്‍  അന്തിക്കള്ള് പാട്ടുമായി പാട്ടുമായി എം ജി ശ്രീകുമാറും സംഘവും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള  'ആനന്ദക്കല്ല്യാണം' എന്ന പുതിയ ചിത്രത്തിലൂടെയാണ് സംഗീതാസ്വാദകരെ ഹരം കൊള്ളിച്ചുകൊണ്ട് എം ജി ശ്രീകുമാറും യുവഗായകന്‍ ശ്രീകാന്ത് കൃഷ്‍ണയും ചേര്‍ന്ന് പാടിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നടന്മാരായ ബിജുമേനോനും സിബി തോമസും തങ്ങളുടെ ഫെയ്സ്ബുക്കിലൂടെ റിലീസ് ചെയ്‍തത്. ഈ ഗാനം പ്രേംദാസ് ഇരുവള്ളൂരാണ് രചിച്ചിരിക്കുന്നത്.

രാജേഷ് ബാബു കെ ശൂരനാടാണ് സംഗീതം. ഏറെ നാളുകള്‍ക്ക് ശേഷമാണ് എം ജി ശ്രീകുമാറിന്‍റെ സ്വരമാധുരിയില്‍ ഇത്തരമൊരു ഗാനം പുറത്തിറങ്ങുന്നത്.   ദശലക്ഷക്കണക്കിന് ചലച്ചിത്ര ഗാനാസ്വാദകരുടെ ശ്രദ്ധയാകർഷിച്ച, ദക്ഷിണേന്ത്യൻ ഗായിക സന മൊയ്‍തൂട്ടിയും പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ ഹരിശങ്കറും ചേർന്ന് പാടി, പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു ആദ്യ ഗാനം. പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദിന്റെയും പാർവ്വതിയുടെയും കാൽപനിക ശബ്‍ദ പിൻതുണയോടെ 'എൻ ശ്വാസക്കാറ്റേ' എന്ന രണ്ടാമത്തെതമിഴ് ഗാനവും സംഗീതപ്രേമികൾ എറ്റെടുത്തിരുന്നു.

ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്‍തൂട്ടി   ആദ്യമായി പാടിയത് ഈ  സിനിമയിലാണ്.

സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.  അഷ്‍കര്‍ സൗദാനും കന്നഡ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്നു. റാസ് മൂവിസ് ആനന്ദക്കല്യാണം തിയേറ്ററിലെത്തിക്കും. അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂർ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍. ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന,സംവിധാനം- പി സി സുധീര്‍,ഛായാഗ്രഹണം - ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ ബീബ കെ നാഥ്, സജിത മുരളിധരൻ. പ്രഭാകരൻ നറുകര,സംഗീതം - രാജേഷ് ബാബു കെ ശൂരനാട്. ബിജിഎം-രാജേഷ് ബാബു കെ ശൂരനാട്, പ്രഭുൽ കുസും. സൗണ്ട് ഡിസൈൻ -പ്രഭുൽ കുസും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്- അമൃത്, ആര്‍ട്ട് ഡയറക്ടര്‍ - അബ്ബാസ് മൊയ്‍തീന്‍, കോസ്റ്റ്യും - രാജേഷ്, മേക്കപ്പ് - പുനലൂര്‍ രവി,  ആക്ഷന്‍ ഡയറക്ടര്‍ - ബ്രൂസ്ലി രാജേഷ്, പി ആര്‍ ഒ - പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടേഴ്സ് - അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍ - ശ്രീലേഖ കെഎസ്, പ്രൊഡക്ഷന്‍ മാനേജേഴ്‍സ് അബീബ് നീലഗിരി , മുസ്‍തഫ അയ്‍ലക്കാട്, ജയ്‍സൺ ഗുരുവായൂർ.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍