
ഏതൊരു അഭിനേതാവിനെയും പ്രചോദിപ്പിക്കുന്ന കരിയര്‍ ഗ്രോത്ത് ആണ് ഇന്ദ്രന്‍സിന്‍റേത്. കോസ്റ്റ്യൂം ഡിസൈനറായി പേരെടുത്ത്, ഹാസ്യ നടനായി തിളങ്ങിയ അദ്ദേഹം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്യാരക്റ്റര്‍ റോളുകളിലേക്ക് കടന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. മലയാളികള്‍ മാത്രമല്ല, ഒടിടിയിലൂടെ മറുഭാഷാ പ്രേക്ഷകരും ഇക്കാലയളവില്‍ ഇന്ദ്രന്‍സിന്‍റെ പ്രകടനത്തിന് കൈയടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഡയറക്റ്റ് തിയട്രിക്കല്‍ റിലീസ് ആയെത്തിയ ഒരു മറുഭാഷാ താര ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് അഭിനന്ദനപ്രവാഹമാണ്. ആര്‍ ജെ ബാലാജിയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കറുപ്പ് എന്ന ചിത്രത്തിലെ ഇന്ദ്രന്‍സിന്‍റെ പ്രകടനമാണ് കൈയടി നേടുന്നത്.
ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. അനഘ അവതരിപ്പിക്കുന്ന ബിനു എന്ന കഥാപാത്രത്തിന്‍റെ അച്ഛന്‍റെ റോളിലാണ് ഇന്ദ്രന്‍സ്. ആദ്യ ദിനത്തിലെ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ഇന്ദ്രന്‍സിനെ അഭിനന്ദിച്ചുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയ നിറയെ. തമിഴ്നാട്ടുകാര്‍ മാത്രമല്ല, മറ്റ് സംസ്ഥാനക്കാരും ഉത്തരേന്ത്യന്‍ റിവ്യൂവേഴ്സുമൊക്കെ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയിലൂടെ എത്തിയിട്ടുണ്ട്. അത്തരത്തില്‍ ഒരു പോസ്റ്റ് സംവിധായകന്‍ ആര്‍ ജെ ബാലാജി ഷെയര്‍ ചെയ്തിട്ടുമുണ്ട്.
കറുപ്പിലെ യഥാര്‍ഥ ഹീറോ, എന്തൊരു നടന്‍, ഒരു ദേശീയ അവാര്‍ഡ് പ്രതീക്ഷിക്കുന്നു എന്നിങ്ങനെ നീളുന്നു ഇന്ദ്രന്‍സിന് ലഭിക്കുന്ന പ്രശംസ. അതേസമയം ഒരു സൂര്യ ചിത്രത്തിന് സമീപകാലത്തൊന്നും ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള ആരാധക ആവേശമാണ് കറുപ്പിന് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും അതിന്‍റെ പ്രതിഫലനമുണ്ട്. പത്ത് വര്‍ഷം നീണ്ട ബോക്സ് ഓഫീസ് ക്ഷാമത്തിന് ശേഷം സൂര്യ വന്‍ തിരിച്ചുവരവ് നടത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രാക്കര്‍മാരുടെ പ്രതീക്ഷ. അതിനെ ശരിവെക്കുന്ന ബുക്കിംഗ് ആണ് ചിത്രത്തിന് രണ്ടാം ദിവസമായ ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ