ക്രിക്കറ്റ് ബാറ്റുമായി ഇന്ദ്രന്‍സ്; 'കായ്പോള' ഫസ്റ്റ് ലുക്ക്

Published : Oct 03, 2022, 12:55 PM IST
ക്രിക്കറ്റ് ബാറ്റുമായി ഇന്ദ്രന്‍സ്; 'കായ്പോള' ഫസ്റ്റ് ലുക്ക്

Synopsis

ഉതുപ്പേട്ടനായി ഇന്ദ്രൻസും കൊച്ചുമകൻ എബിയായി സജൽ സുദർശനും

ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി കെ ജി ഷൈജു സംവിധാനം ചെയ്യുന്ന കായ്പോള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. മലയാള സിനിമയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ചേർന്ന് പുറത്തിറക്കിയ പോസ്റ്ററിൽ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകൻ എബി കുരുവിളയുടെയും ചിത്രമാണുള്ളത്. കൊച്ചുമകന്‍റെ സൈക്കിളിനു പിന്നില്‍ ക്രിക്കറ്റ് ബാറ്റും സ്റ്റമ്പുമൊക്കെയായി ഇരിക്കുന്ന ഉതുപ്പേട്ടനാണ് പോസ്റ്ററില്‍ ഉള്ളത്. ഉതുപ്പേട്ടനായി ഇന്ദ്രൻസും കൊച്ചുമകൻ എബിയായി സജൽ സുദർശനുമാണ് വേഷമിടുന്നത്. 

വി എം ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ ആണ് ചിത്രത്തിൻ്റെ നിർമാണം. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജു കൃഷ്ണയാണ് നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാർ, വൈശാഖ്, ബിജു, മഹിമ, നവീൻ, അനുനാഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഡിഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസങ്ങളോളം നടത്തിയ സ്ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം അഭിനേതാക്കളെയപം കണ്ടെത്തിയിരിക്കുന്നത്.

ALSO READ : ആദ്യ വാരാന്ത്യം ആ​ഗോള ബോക്സ് ഓഫീസില്‍ പൊടിപാറിച്ച് 'പിഎസ് 1'; മൂന്ന് ദിനങ്ങളില്‍ നേടിയത്

മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷിജു എം ഭാസ്കർ, എഡിറ്റിംഗ് അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സുനിൽ കുമാരൻ, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപാറ,‌ അസ്സോസിയേറ്റ് ഡയറക്ടേഴ്സ് ആസിഫ് കുറ്റിപ്പുറം, അമീർ, പി ആർ ഒ- പി ശിവപ്രസാദ്, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, സ്റ്റിൽസ് അനു പള്ളിച്ചൽ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍