'അമ്മച്ചിയെ നോക്കുന്നതു പോലെ അമ്മൂമ്മയ്ക്ക് എല്ലാം ചെയ്‍ത് കൊടുക്കുന്നു'; ഭർത്താവിനെക്കുറിച്ച് തൻവി

Published : Jul 20, 2026, 03:25 PM IST
Thanvi

Synopsis

അടുത്തിടെ തൻവിയുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയെത്തുടർന്ന് സിന്ധു കൃഷ്‍ണയ്‍ക്കും മക്കൾക്കുമെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

നടൻ കൃഷ്‍ണകുമാറിന്റെയും കുടുംബത്തിന്റെയും വ്ളോഗുകൾ ഫോളോ ചെയ്യുന്നവർക്ക് സുപരിചിതയാണ് വ്ളോഗറായ തൻവി സുധീർ ഘോഷ്. സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകളാണ് തൻവി. കുടുംബത്തോടൊപ്പം കാനഡയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തൻവി. അടുത്തിടെയാണ് ഇവർക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. അടുത്തിടെ തൻവിയുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയെത്തുടർന്ന് സിന്ധു കൃഷ്‍ണയ്‍ക്കും മക്കൾക്കുമെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. വിവാദങ്ങൾക്കെല്ലാം ശേഷം പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് തൻവി.

''കാനഡ വിട്ടുവന്നതിൽ ലിയാന് പരാതിയുണ്ട്. അത് മാറ്റാനായി ഞങ്ങൾ അവനെ ഇടയ്ക്ക് ലുലു മാളിലൊക്കെ കൊണ്ടുപോകും. കേരളത്തിലെ കാലാവസ്ഥ ഞാനും യോജിയും അഡ്ജസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും മോനും മോൾക്കും ഏസി ഇല്ലാതെ പറ്റില്ല. അതിനാൽ തന്നെ നല്ലൊരു സംഖ്യ കറന്റ് ചാർജുമാകുന്നുണ്ട്. മക്കൾ ഇവിടുത്തെ കാലാവസ്ഥയുമായി അഡാപ്റ്റാകാൻ സമയം എടുക്കും. ഞങ്ങളുടെ വീട്ടിലെ എല്ലാ കാര്യത്തിനും യോജിയാണ് ഓടുന്നത്. അതിൽ എനിക്ക് നല്ല വിഷമമുണ്ട്. ഞങ്ങൾക്കുവേണ്ടി ഓരോന്ന് ചെയ്യുന്നത് കാണുമ്പോൾ വലിയ റെസ്പെക്ട് തോന്നുന്നു. സ്വന്തം വീട്ടിൽ‌‍ പോയി നിൽക്കാൻ പോലും യോജിക്ക് ഇതുവരെ സാധിച്ചിട്ടില്ല. എനിക്കും യോജിയുടെ വീട്ടിൽ കുറച്ച് ദിവസം പോയി നിൽക്കണമെന്നുണ്ട്. എന്റെ അമ്മച്ചിക്ക് ചെയ്യുന്നതുപോലെ ഞാൻ അമ്മൂമ്മയ്ക്ക് ചെയ്ത് കൊടുക്കുന്നു എന്നേയുള്ളു എന്നാണ് യോജി പറയുന്നത്.

അമ്മൂമ്മയും ലിയാനും തമ്മിൽ എപ്പോഴും ക്ലാഷാണ്. അമ്മൂമ്മയ്ക്ക് പ്രായമായതാണെന്ന് ഞാൻ മോനെ പറഞ്ഞ് മനസിലാക്കും. കുറച്ച് അഡ്ജസ്റ്റ് ചെയ്യാനൊക്കെ പറയും. ചൂട് കാരണം ബോക്സർ മാത്രമാണ് മോൻ വീട്ടിലിടുന്നത്. കൊതുക് കടിച്ചാലോയെന്ന് ഭയന്ന് അമ്മൂമ്മ അവനെ ബെനിയൻ ഇടാൻ നിർബന്ധിക്കും. അത് അവന് ഇഷ്ടമല്ല. ഇവർക്കിടയിൽ ക്ലാഷുണ്ട്. പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ആരോട് എന്ത് പറയാനാണ്. ഒരുപാട് റെസ്പോൺസിബിലിറ്റിയുണ്ട്. പക്ഷെ എല്ലാം ചെയ്തല്ലേ പറ്റൂ. പ്രായമായ ആളുകളെ നോക്കുന്നത് ഒത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. അതാണ് പലരും പല കാര്യങ്ങൾ പറഞ്ഞ് അമ്മുമ്മയെ ഇട്ടിട്ട് പോയത്'', തൻവി വ്ളോഗിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വൈക്കം വിജയലക്ഷ്‍മിയെ ആദരിച്ച് ഓട്ടം തുള്ളൽ ടീം
ബോക്സ് ഓഫീസ് കുലുക്കുമോ ജനനായകൻ?, അഡ്വാൻസായി നേടിയത് എത്ര?