'ആ താമരപ്പൂക്കള്‍ നിങ്ങളെ ഓര്‍ക്കും'; ഹൃദയം തൊടുന്ന കുറിപ്പുമായി ഇര്‍ഫാന്‍ ഖാന്റെ ഭാര്യ

By Web TeamFirst Published Jun 21, 2020, 6:21 PM IST
Highlights

 ഇത്തവണ താമരപ്പൂക്കളും ഇര്‍ഫാനും തമ്മിലുള്ള ബന്ധമാണ് കുറിപ്പ്...
 

ഇര്‍ഫാന്‍ ഖാന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് ഭാര്യ സുതാപ സിക്ദര്‍. ഇത്തവണ താമരപ്പൂക്കളും ഇര്‍ഫാനും തമ്മിലുള്ള ബന്ധമാണ് കുറിപ്പ്. വീട്ടിലെ കുളത്തിലെ താമരപ്പൂക്കള്‍ ഇര്‍ഫാനെ ഓര്‍മ്മിക്കും എന്‌നാണ് സുതാപ കുറിക്കുന്നത്. 

''ആ താമരപ്പൂക്കള്‍ നിങ്ങളെ ഓര്‍ക്കും ഇര്‍ഫാന്‍. കുപ്പിയില്‍ താമരപ്പൂക്കള്‍ വളര്‍ത്താനും അതിന് ഇവിടെയൊരു ഇടമൊരുക്കാനും നിങ്ങള്‍ കുറേ കഷ്ടപ്പെട്ടിരുന്നു'' - സുതാപ സിക്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ദിവസങ്ങള്‍ക്ക് മുമ്പ് മഴയെക്കുറിച്ചും അത് ഇര്‍ഫാനുമായി അവരെ എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നും കുറിച്ചിരുന്നു. കുളത്തില്‍ കുളിക്കുന്ന ഇര്‍ഫാന്റെ ചിത്രം പങ്കുവച്ച സുതാപ '' വളരയെധികം നന്ദി, ഞാന്‍ നിങ്ങളെ കേള്‍ക്കുന്നു... എനിക്കറിയാം അത് നിങ്ങളില്‍ നിന്ന് എനിക്കുള്‌ലതാണ്, അത് എന്റെ ശരീരത്തെയും ആത്മാവിനെയും തൊടുന്നു.. '' മറ്റൊരു കുറിപ്പ് ഇങ്ങനെയാണ്.

click me!