സൂര്യക്ക് വൻ അവസരം നഷ്‍ടമായി, എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാതെ ലോകേഷ് കനകരാജ്

Published : Jan 20, 2025, 02:38 PM IST
സൂര്യക്ക് വൻ അവസരം നഷ്‍ടമായി, എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാതെ ലോകേഷ് കനകരാജ്

Synopsis

എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാതെ തമിഴ് സംവിധായകൻ ലോകേഷ് കനകരാജും.

രാജ്യത്താകെ പേരുകേട്ട ഒരു തമിഴ് സംവിധായകനാണ് ലോകേഷ് കനകരാജ്.ലോകേഷ് കനകരാജിന്റെ ഡ്രീം പ്രൊജക്റ്റ് സിനിമ ആണ് ഇരുമ്പ് കൈ മായാവി. ചിത്രത്തില്‍ സൂര്യ നായകനാകും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ലോകേഷ് കനകരാജ് ആമിര്‍ ഖാനെയാണ് നായകനാക്കാൻ ആലോചിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇരുമ്പ് കൈ മായാവിയുടെ കഥ താൻ കേട്ട സൂര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ ആ സിനിമ നീണ്ടുപോകുകയായിരുന്നു. സൂപ്പര്‍ ഹീറോ സിനിമയാണ് ഇത്. തന്നിലേക്ക് ആ സിനിമ എത്തുമോയെന്ന് തനിക്ക് അറിയില്ല എന്ന് വ്യക്തമാക്കിയ സൂര്യ അത് മറ്റ് ഏതെങ്കിലും നടനിലേക്ക് പോയേക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. സൂര്യ അഭിപ്രായപ്പെട്ടത് ശരിയായി എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സൂര്യക്ക് ആ അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. സംവിധായകൻ ലോകേഷ് കനകരാജ് ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

Read More: ആ രണ്ട് മിനിറ്റിലെ അത്ഭുതം എന്താകും ? എമ്പുരാന്റെ വമ്പൻ സൂചനകളുമായി പൃഥ്വിരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍