Gold Movie : ​ഗോള്‍ഡ് പോസ്റ്റര്‍ കോപ്പിയോ? വിമര്‍ശനത്തിന് അല്‍ഫോന്‍സ് പുത്രന്‍റെ മറുപടി

Published : Jun 07, 2022, 01:29 PM ISTUpdated : Jun 07, 2022, 01:40 PM IST
Gold Movie : ​ഗോള്‍ഡ് പോസ്റ്റര്‍ കോപ്പിയോ? വിമര്‍ശനത്തിന് അല്‍ഫോന്‍സ് പുത്രന്‍റെ മറുപടി

Synopsis

അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്

രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് മലയാളി സിനിമാപ്രേമികളുടെ മനസില്‍ സ്ഥാനമുറപ്പിച്ച സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ഫിലിമോ​ഗ്രഫിയിലെ ഏറ്റവും നീണ്ട ഇടവേളയ്ക്കു ശേഷമാണ് അല്‍ഫോന്‍സ് പുതിയ ചിത്രവുമായി എത്തുന്നത്. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ​ഗോള്‍ഡ് (Gold Movie) ആണ് ചിത്രം. കഴിഞ്ഞ ചിത്രമായ പ്രേമം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനിപ്പുറമാണ് ​അല്‍ഫോന്‍സ് ​ഗോള്‍ഡുമായി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ പുറത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ആസ്വാദകശ്രദ്ധ നേടിയ പോസ്റ്ററിന്‍റെ ഡിസൈനിനെച്ചൊല്ലി ചിലര്‍ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. പോസ്റ്റര്‍ ഡിസൈനിന്‍റെ ആശയം മറ്റൊരു ചിത്രത്തില്‍ നിന്ന് കടംകൊണ്ടതാണെന്നായിരുന്നു അത്.

എവരിതിം​ഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ഹോളിവുഡ‍് ചിത്രത്തിന്‍റെ പോസ്റ്ററാണ് വിമര്‍ശകര്‍ സാമ്യം ചൂണ്ടിക്കാട്ടി ഉയര്‍ത്തിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തെത്തിയ ചിത്രമാണിത്. എന്നാല്‍ തന്‍റെ അരങ്ങേറ്റ ചിത്രമായ നേരത്തിന്‍റെ പോസ്റ്ററാണ് ഇതു സംബന്ധിച്ച ഫേസ്ബുക്ക് കമന്‍റില്‍ അല്‍ഫോന്‍സ് മറുപടിയായി ചേര്‍ത്തിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നേരം. ചിത്രം പുറത്തിറങ്ങിയ സമയത്ത് ഈ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

 

ചിത്രം മള്‍ട്ടിവേഴ്സ് കണ്‍സെപ്റ്റ് ആണോ എന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്. മള്‍ട്ടിവേഴ്സ് കണ്‍സെപ്റ്റ് എടുക്കാനൊന്നും ഞാന്‍ വളര്‍ന്നിട്ടില്ല ബ്രദര്‍. ഇത് വളരെ ലളിതമാണ്. ഇത് എന്റെ സിനിമയാണ്. താങ്കള്‍ക്ക് ഇഷ്ടമാവുമെന്ന് കരുതുന്നു, എന്നാണ് ഇതിന് അല്‍ഫോന്‍സിന്‍റെ മറുപടി. മലയാളത്തില്‍ ഇത്രയും കഴിവുള്ള നടിമാര്‍ ഉള്ളപ്പോള്‍ എന്തുകൊണ്ട് നയന്‍താര എന്നാണ് പോസ്റ്റര്‍ പങ്കുവച്ച അല്‍ഫോന്‍സിന്‍റെ പോസ്റ്റിനുതാഴെയുള്ള മറ്റൊരു ചോദ്യം. നയന്‍താര ജപ്പാന്‍കാരിയാണല്ലോ. എന്‍റെയറിവില്‍ പുള്ളിക്കാരി മലയാളി ആണ്. കഴിവുമുണ്ട് എന്നുതന്നെയാണ് എന്‍റെ സിനിമ ഷൂട്ട് ചെയ്തപ്പോള്‍ എനിക്ക് മനസിലായത് ബ്രോ, എന്നാണ് അല്‍ഫോന്‍സിന്‍റെ മറുപടി.

ALSO READ : 'പൃഥ്വിരാജ് സാറിന് നന്ദി'; നെറ്റ്ഫ്ലിക്സ് റിലീസിലും ജന ഗണ മനയ്ക്ക് മികച്ച പ്രതികരണം

അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ