'മമിതയും നസ്‌ലെനും ഇപ്പോഴും ഫ്രണ്ട്സ് ആണോ?'; 'ഏതവനാണ് ഇങ്ങനെയൊക്കെ സെർച്ച് ചെയ്യുന്നതെന്ന്' താരം

Published : May 31, 2026, 06:01 PM IST
Naslen about the friendship with Mamitha Baiju

Synopsis

മമിത ബൈജുവുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് നസ്‌ലെൻ പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു. Naslen talks about the friendship with Mamitha Baiju.

സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രണ്ട് കഥാപാത്രങ്ങളായിരുന്നു മമിത ബൈജു അവതരിപ്പിച്ച സോനയും നെസ്ലൻ അവതരിപ്പിച്ച സംഗീതും. പിന്നീട് പ്രേമലു 2 വിലൂടെ ഇരുവരും നായികാനായകനമാരായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയുണ്ടായി. ചിത്രം പാൻ ഇന്ത്യൻ ഹിറ്റായി മാറി എന്ന് മാത്രമല്ല റീനുവും സച്ചിനും വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും ചെയ്തു. പ്രേമലുവിന്റെ വമ്പൻ വിജയത്തിന് ശേഷം പ്രേമലു 2 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

എന്നാൽ ചിത്രം ഉപേക്ഷിച്ചുവെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ പറഞ്ഞിരുന്നു. പ്രേമലുവിന് ശേഷം മമിത ബൈജു- നെസ്ലൻ സൗഹൃദവും മറ്റും ഏറെ ആഘോഷിക്കപ്പെട്ടെങ്കിലും ഇരുവരും ഇപ്പോൾ സുഹൃത്തുക്കളല്ല എന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയെ പങ്കുവയ്ക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് നസ്‌ലെൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ആരാണ് ഇങ്ങനെയൊക്കെ സെർച്ച് ചെയ്യുന്നത് എന്നാണ് നസ്‌ലെൻ തമാശ രൂപേണ ചോദിക്കുന്നത്. തങ്ങൾ ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണെന്നും സിനിമയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളെല്ലാം പരസ്പരം പങ്കുവയ്ക്കാറുണ്ടെന്നും നസ്‌ലെൻ പറയുന്നു. ഗൂഗിളിൽ ഏറ്റവും കൂടുതൽ നസ്‌ലെനുമായി ബന്ധപ്പെട്ട് തിരഞ്ഞ ചോദ്യങ്ങൾ ഏതൊക്കെയാണ് എന്നതിനെ പറ്റിയുള്ള ക്യൂ സ്റ്റുഡിയോയുടെ സെഗ്‌മെന്റിലായിരുന്നു നസ്‌ലെന്റെ പ്രതികരണം.

"തീർച്ചയായും ഞങ്ങൾ ഇപ്പോഴും സുഹൃത്തുക്കളാണ്. ഏതവനാണ് അങ്ങനെയൊക്കെ സെർച്ച് ചെയ്യുന്നത്? ഞങ്ങൾ തമ്മിൽ അടികൂടി പിരിഞ്ഞോ എന്നാണോ. കര സിനിമയുടെ ട്രെയ്‌ലർ കണ്ടപ്പോൾ മെസ്സേജ് അയച്ചിരുന്നു. സ്ഥിരം കാണുന്നതോ വിളിക്കുന്നതോ ആയിട്ടുള്ള സുഹൃത്തുക്കളല്ല ഞങ്ങൾ. പക്ഷേ അപ്‌ഡേറ്റ്സ് അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾ അറിയാറുണ്ട്. സംഗീതും മമിതയുമായുള്ള സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലുണ്ട് അവർ. തീർച്ചയായിട്ടും നല്ല സുഹൃത്തുക്കളാണ്." നസ്‌ലെൻ പറയുന്നു.

മോളിവുഡ് ടൈംസ്

അതേസമയം മോളിവുഡ് ടൈംസ് ആണ് നസ്‌ലെന്റെ ഏറ്റവും പുതിയ ചിത്രം. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ജൂൺ 5 നാണ്തിയേറ്ററുകളിൽ എത്തുന്നത്. സിനിമ സംവിധായകൻ ആവണമെന്നുള്ള സ്വപ്നവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നസ്‌ലെൻ എത്തുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കൂടുതൽ ഭക്ഷണം കഴിക്കുന്നത് കൊണ്ടല്ല ഞാൻ വണ്ണം കൂടിയിരിക്കുന്നത്, എനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്; തുറന്നുപറഞ്ഞ് ശാലിൻ സോയ
കുട്ടികളുടെ സ്വപ്നലോകത്തെ വിസ്മയിപ്പിക്കാൻ 'കരിമി'; ചിത്രീകരണം പൂർത്തിയായി