
തന്‍റെ സിനിമാജീവിതവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഏറെക്കാലമായി നടക്കുന്ന പ്രചരണത്തില്‍ പ്രതികരണവുമായി നടി ഉഷ ഹസീന. ഉഷ ഹസീനയെ സിനിമകളില്‍ കാണാത്തതിന് കാരണം മമ്മൂട്ടി ആണെന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് ഉഷ ഹസീനയുടെ പ്രതികരണം. മൈ മീഡിയ ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഉഷയുടെ പ്രതികരണം.
“ഇടയ്ക്ക് ഞാന്‍ സ്കൂട്ടറില്‍ യാത്ര ചെയ്ത ഒരു വീഡിയോ വൈറല്‍ ആയിരുന്നു. ഇത് ആരാണെന്ന് അറിയാമോ എന്ന തലക്കെട്ടോടെ ഒരാള്‍ അത് ഇന്‍സ്റ്റയില്‍ ഇട്ട് വൈറല്‍ ആയി. അതിന് വന്ന കമന്‍റുകളില്‍ പലരും പറഞ്ഞത് മമ്മൂട്ടിയാണ് എന്‍റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്നായിരുന്നു. പിന്നീട് ഒരു ചാനല്‍ അഭിമുഖത്തില്‍ ആ കമന്‍റുകളെക്കുറിച്ച് എന്നോട് ചോദിച്ചു. ഞാന്‍ ഇങ്ങനെ കേട്ടിട്ടുണ്ട്. ചില ആളുകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. വിശ്വസനീയമായ സ്ഥലത്തുനിന്നാണ് എന്നോട് പറഞ്ഞത്. അത് ഇന്നസെന്‍റ് ചേട്ടനോട് പറയുകയുമൊക്കെ ചെയ്തതാണ്. ഇനി അങ്ങനെ ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു. അത് വലിയൊരു വിവാദമായി. പുള്ളിയുടെ പടങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കുന്നു എന്നതായിരുന്നു വിഷയം. അത് പലരും പറഞ്ഞ് അറിഞ്ഞതുകൊണ്ട് ഞാന്‍ പറഞ്ഞതാണ്”, ഉഷ ഹസീനയുടെ വാക്കുകള്‍.
മമ്മൂട്ടിയോട് ഇക്കാര്യം ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന് അവരുടെ പ്രതികരണം ഇങ്ങനെ- “ചോദിച്ചിട്ടില്ല. മീറ്റിംഗിന് വരുമ്പോഴല്ലേ കാണുന്നുള്ളൂ. കുറേക്കാലം പുള്ളിയുടെ കൂടെയൊന്നും അഭിനയിക്കുന്നില്ലായിരുന്നല്ലോ. കുറേ നാള്‍ എന്നോട് സംസാരിച്ചിട്ടില്ല. പിന്നീട് സംസാരിച്ചിട്ടുമുണ്ട്. സുഖമില്ലാതെ ഇരുന്നപ്പോള്‍ ഞാന്‍ മെസേജ് ചെയ്തിരുന്നു. എനിക്ക് റിപ്ലൈ അയച്ചിരുന്നു. ഞാനും ഹസ്ബന്‍റും കൂടി പാടുന്ന പാട്ടൊക്കെ അയച്ചുകൊടുക്കും. അത് ഇഷ്ടപ്പെട്ടിട്ട് തിരിച്ച് മെസേജ് ഒക്കെ അയക്കാറുണ്ട്”, ഉഷ ഹസീന പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ