
കൊച്ചി: അൻസിബയുടെ പരാതിയിൽ കേസ് എടുക്കാൻ കഴിയില്ലെന്ന് പൊലീസ്. പരാതി പരിശോധിച്ചതിൽ അപകീർത്തിപ്പെടുത്തൽ വകുപ്പുകൾ മാത്രമേയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും അൻസിബക്ക് പൊലീസ് മറുപടി നൽകി. ഓൺലൈൻ ചാനലിലൂടെ ലക്ഷ്മി പ്രിയ തന്നെ അപമാനിച്ചെന്ന പരാതിയിലാണ് പൊലീസ് മറുപടി നൽകിയത്.
ലക്ഷ്‍മി പ്രിയയ്‍ക്കെതിരായ അൻസിബയുടെ പരാതിയില്‍ കേസെടുക്കാൻ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തൃപ്പൂണിത്തുറ മജിസ്‍ട്രേറ്റ് കോടതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. വനിതാ സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു, സ്റ്റേഷൻ രേഖയിൽ മാപ്പെഴുതി ഒപ്പിടിപ്പിച്ചു എന്നിവയായിരുന്നു അൻസിബയുടെ പരാതി. ലക്ഷ്‍മി പ്രിയ, ഭർത്താവ് ജയേഷ്, വനിതാ സെൽ എസ് ഐ എന്നിവർക്കെതിരെയായിരുന്നു അൻസിബയുടെ പരാതി.
ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി അൻസിബ ഹസൻ. എസ്എച്ചഒയെ മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് പരാതി നല്‍കും എന്ന് അൻസിബ വ്യക്തമാക്കി. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ കാര്യക്ഷമമായി അന്വേഷണം നടക്കില്ലെന്നും ഇന്നലെ മൊഴിയെടുക്കാൻ സ്റ്റേഷനിൽ എത്തിയപ്പോൾ മനഃപൂർവം ബുദ്ധിമുട്ടിച്ചെന്നും അൻസിബിയുടെ അഭിഭാഷകൻ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ