സല്‍മാന്‍ ഖാന്‍ പ്രതിഫലത്തില്‍ കുറച്ചത് 50 കോടി? ഒടുവില്‍ വിശദീകരണവുമായി നിര്‍മ്മാതാക്കള്‍

Published : Aug 04, 2026, 04:42 PM IST
is salman khan reduced his salary to 70 crores in svc 63 movie finally producers clarifies

Synopsis

പുതിയ ചിത്രത്തിനായി സൽമാൻ ഖാൻ പ്രതിഫലം 50 കോടി കുറച്ചെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു

സിനിമകളുടെ കളക്ഷന്‍ പോലെ തന്നെ ഇന്നത്തെ സിനിമാപ്രേമികള്‍ക്ക് അറിയാന്‍ കൗതുകമുള്ള കാര്യങ്ങളിലൊന്നാണ് താരങ്ങളുടെ പ്രതിഫലം. ഇന്ത്യന്‍ സിനിമ പാന്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോയി കണ്ണഞ്ചിപ്പിക്കുന്ന കളക്ഷന്‍ നേടുന്ന കാലത്ത് അതിന്റെ നേട്ടം അഭിനേതാക്കള്‍ക്കും ഉണ്ടാവുന്നുണ്ട്. വിശേഷിച്ചും നായക നടന്മാര്‍ക്ക്. ഇപ്പോഴിതാ ഒരു ബോളിവുഡ് സൂപ്പര്‍താരത്തിന്‍റെ പ്രതിഫലം വീണ്ടും ചര്‍ച്ചയാവുകയാണ്. സല്‍മാന്‍ ഖാന്‍റേതാണ് അത്. തെലുങ്ക് ബാനറായ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ആണ് നായകന്‍. എസ്‍വിസി 63 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിനുവേണ്ടി തന്‍റെ പ്രതിഫലത്തില്‍ സല്‍മാന്‍ ഖാന്‍ വലിയ കുറവ് വരുത്തിയിട്ടുള്ളതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി 70 കോടിയാണ് സല്‍മാന്‍ ഖാന്‍ വാങ്ങുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിലവില്‍ 120 കോടിയോ അതിന് മുകളിലോ ആണ് സല്‍മാന്‍ ഖാന്‍ പ്രതിഫലമായി ഒരു സിനിമയ്ക്ക് വാങ്ങുന്നത്. ഇക്കാരണത്താല്‍ത്തന്നെ പുതിയ ചിത്രത്തിന്‍റെ പ്രതിഫലത്തില്‍ അദ്ദേഹം 50 കോടി കുറയ്ക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ അത് സിനിമാമേഖലയിലും സിനിമാപ്രേമികള്‍ക്കിടയിലും ചര്‍ച്ചയായി. എന്നാല്‍ പ്രചരണത്തില്‍ യാഥാര്‍ഥ്യമൊന്നും ഇല്ലെന്നാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബോളിവുഡ് ​ഹം​ഗാമയാണ് നിര്‍മ്മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിനെ ഉദ്ധരിച്ച് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

സല്‍മാന്‍ ഖാന്‍റെ പ്രതിഫലം എന്ന രീതിയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ കണ്ടിരുന്നുവെന്നും പൂര്‍ണ്ണമായും തെറ്റും അടിസ്ഥാനമില്ലാത്തതുമാണ് അവയെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. തങ്ങള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ പൊതുവെ പരസ്യമാക്കാറില്ലെന്നും എസ്‍വിസി 63 ന്‍റെ ബജറ്റ് എന്ന രീതിയില്‍ പ്രചരിക്കുന്ന തുകയടക്കം തെറ്റാണെന്നും അവര്‍ വ്യക്തമാക്കുന്നു.

സല്‍മാന്‍ ഖാന്‍ നായകനാവുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഏപ്രില്‍ 22 നാണ് ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ശ്രീരിഷും കുല്‍ദീപ് റാത്തോഡും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റാഫി കാസിയാണ് സഹനിര്‍മ്മാണം. കൂള്‍, സ്റ്റൈലിഷ് ലുക്കിലാണ് സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിനുവേണ്ടിയുള്ള ഹെയര്‍കട്ടിലുള്ള സല്‍മാന്‍ ഖാന്‍റെ പുതിയ ചിത്രം അടുത്തിടെ വൈറല്‍ ആയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഒരു നിമിഷം ശ്രീവിദ്യയാണെന്ന് തോന്നി'; വീണ നായരുടെ വീഡിയോയ്ക്ക് കയ്യടിച്ച് ആരാധകർ
'സമരം ചെയ്യുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞയാൾ ഇവിടെ സുഖമായി ജീവിക്കുന്നു'; ഉദയ നിധിയുടെ അറസ്റ്റിൽ ഭാ​ഗ്യലക്ഷ്മി