'ഒരു നിമിഷം ശ്രീവിദ്യയാണെന്ന് തോന്നി'; വീണ നായരുടെ വീഡിയോയ്ക്ക് കയ്യടിച്ച് ആരാധകർ

Published : Aug 04, 2026, 03:56 PM IST
Veena Nair

Synopsis

വീണാ നായരുടെ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

കാലങ്ങളായി മലയാള സിനിമയിലും ടെലിവിഷനിലും സജീവ സാന്നിധ്യമായി നിൽക്കുന്ന ആളാണ് നടിയാണ് നായർ. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് വീണയെ മലയാളികൾ കൂടുതൽ അറിഞ്ഞ് തുടങ്ങിയത്. സമൂഹമാധ്യമങ്ങളിലും വീണ ശ്രദ്ധേയ സാന്നിധ്യമാണ്. അഭിനയ വീഡിയോകളും റീലുകളും കുടുംബവിശേഷങ്ങളും താരം പതിവായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആർ ജെ അമൻ ആയിരുന്നു വീണയുടെ ഭർത്താവ്. ഏതാനും നാളുകൾക്ക് മുൻപ് ഇവർ വേർപിരിഞ്ഞിരുന്നു. അമൻ രണ്ടാമതും വിവാഹിതനാകുകയും ചെയ്തിരുന്നു. ഇപ്പോൾ നടി ശ്രീവിദ്യ അഭിനയിച്ച ഒരു സിനിമാഗാന രംഗം പുനരാവിഷ്‍കരിച്ചാണ് വീണ കയ്യടികൾ നേടുന്നത്.

ശ്രീവിദ്യയും മധുവും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച 'വേനലിൽ ഒരു മഴ' എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി എം.എസ്. വിശ്വനാഥൻ സംഗീതം ചെയ്ത 'അയല പൊരിച്ചതുണ്ട്" എന്ന ഗാനമാണ് വീണ പുനരാവിഷ്കരിച്ചിരിക്കുന്നത്. ബ്ളാക് ആൻഡ് വൈറ്റ് ടോണിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

 

 

വീഡിയോയുടെ കമന്റ് ബോക്സിൽ വീണയുടെ പ്രകടനത്തെ പ്രശംസിച്ചുള്ള പ്രതികരണങ്ങളാണ് നിറയുകയാണ്. "ശ്രീവിദ്യയെ പോലെ തന്നെയുണ്ട്", "ഒരു നിമിഷം ശ്രീവിദ്യ തന്നെയാണെന്ന് തോന്നി", "അഭിനയവും എക്സ്പ്രഷനും അതിഗംഭീരം", "20 പ്രാവശ്യം കണ്ടു, മടുത്തില്ല" എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. ''വീണയുടെ കണ്ണുകളുടെ ഭാവവും മുഖഭാവങ്ങളും ശ്രീവിദ്യയെ ഓർമിപ്പിക്കുന്നു'' എന്ന അഭിപ്രായവും നിരവധി പേർ പങ്കുവെക്കുന്നുണ്ട്. ''റീൽ കണ്ടപ്പോൾ നൊസ്റ്റാൾജിയ തോന്നി'' എന്നും ചിലർ കുറിച്ചു.

ശ്രീവിദ്യ അവിസ്മരണീയമാക്കിയ മറ്റൊരു ഗാനരംഗം മുൻപും വീണ പുനരാവിഷ്കരിച്ചിട്ടുണ്ട്. എന്റെ സൂര്യപുത്രി എന്ന സിനിമയിലെ 'ആലാപനം തേടും തായ്‌മനം', എന്നു തുടങ്ങുന്ന ഗാനമാണ് അന്ന് വീണ റീക്രിയേറ്റ് ചെയ്തത്. ആ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സമരം ചെയ്യുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞയാൾ ഇവിടെ സുഖമായി ജീവിക്കുന്നു'; ഉദയ നിധിയുടെ അറസ്റ്റിൽ ഭാ​ഗ്യലക്ഷ്മി
'ഈ ലോകത്തിന് നിന്നെപ്പോലെയുള്ള ഹൃദയങ്ങളെ ആവശ്യമുണ്ട്'; അമൃതക്ക് പിറന്നാളാശംസകൾ നേർന്ന് അഭിരാമി