ഒരു കോടി മാസ വരുമാനം വന്ന ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടി? 'പര്‍പ്പിള്‍ ഹാല്‍സിയനെ' അന്വേഷിച്ച് ഫോളോവേഴ്സ്

Published : Apr 11, 2026, 04:40 PM IST
is the instagram account of Ashwani A aka purplehalcyon is removed page is not available

Synopsis

സെലിബ്രിറ്റികളായ പേളി മാണി, പ്രിയ വാര്യര്‍, അഹാന കൃഷ്ണ എന്നിവരേക്കാള്‍ സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നു മോഡലായ അശ്വനിക്ക്

ഭീമമായ പ്രതിമാസ വരുമാനം നേടുന്നതിന്‍റെ പേരില്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആയിരുന്നു പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന പേരിലുള്ള അശ്വനി എയുടേത്. സബ്സ്ക്രൈബേഴ്സിന് മാത്രമായുള്ള എക്സ്ക്ലൂസീവ് കോണ്ടെന്‍റ് ആണ് അശ്വനി പങ്കുവച്ചിരുന്നത്. പ്രതിമാസം 390 രൂപ ഉണ്ടായിരുന്ന സബ്സ്ക്രിപ്ഷന്‍ 26,000 ല്‍ അധികം ആളുകള്‍ എടുത്തിരുന്നു. അതായത് ഒരു കോടിയില്‍ അധികം മാസ വരുമാനം. എന്നാല്‍ നിലവില്‍ ഈ അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.

ക്ഷമിക്കണം, ഈ പേജ് ലഭ്യമല്ല. നിങ്ങള്‍ ഫോളോ ചെയ്ത ലിങ്ക് ചിലപ്പോള്‍ തകര്‍ന്നിരിക്കാം. അതല്ലെങ്കില്‍ ഈ പേജ് നീക്കം ചെയ്തിരിക്കാം, എന്നാണ് പ്രസ്തുത പേജിനായുള്ള സെര്‍ച്ചില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ലഭിക്കുന്ന മറുപടി. വരുമാനം കൊണ്ട് സമീപകാലത്ത് ശ്രദ്ധ നേടിയ ക്രിയേറ്റര്‍ ആയതിനാല്‍ത്തന്നെ പേജ് ലഭ്യമല്ലാതായതും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. 2.85 ലക്ഷം ഫോളോവേഴ്സ് ആണ് അശ്വനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്. ഇന്ത്യയില്‍ തന്നെ ഇന്‍സ്റ്റ​ഗ്രാം സബ്സ്ക്രിപ്ഷനിലൂടെ ഏറ്റവും വരുമാനം നേടുന്ന ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലും അശ്വനിയെക്കുറിച്ച് സമീപകാലത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സെലിബ്രിറ്റികളായ പേളി മാണി, പ്രിയ വാര്യര്‍, അഹാന കൃഷ്ണ എന്നിവരേക്കാള്‍ സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നു മോഡലായ അശ്വനിക്ക്. സമീപകാലത്ത് ഇന്‍സ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണത്തിലെ നേട്ടം വാര്‍ത്തയായതിന് പിന്നാലെ നിരവധി റോസ്റ്റിം​ഗ് വീഡിയോകളും അശ്വനിക്കെതിരെ വന്നിരുന്നു. അത്തരത്തില്‍ ഒരു വീഡിയോ ചെയ്തയാള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണെന്നും അവര്‍ അറിയിച്ചിരുന്നു. ഒപ്പം റോസ്റ്റിം​ഗ് നടത്തുന്നവര്‍ക്കുള്ള ബോധവത്കരണം എന്ന നിലയ്ക്ക് ഒരു വീഡിയോയും അശ്വനി ചെയ്തിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

10 വര്‍ഷമായി പെട്ടിയില്‍, നോ ലീക്ക്, നോ 'ചീറ്റ്'; ജനനായകൻ ചോർന്നതിന് പിന്നാലെ ചർച്ചയായി ധ്രുവനച്ചത്തിരം
'ആരംഭിക്കലാമാ'; ഹൽദിക്കു പകരം 'പാണ്ടി നൈറ്റ്'; ഗ്ലാമി ഗംഗയുടെ പ്രീ-വെഡ്ഡിങ് വീഡിയോ വൈറൽ