ഇതാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ച ഷോട്ട്; 'ഇഷ്‌കി'ന്റെ അണ്‍ എഡിറ്റഡ് ക്ലൈമാക്‌സ്

Published : Aug 20, 2019, 10:32 AM ISTUpdated : Aug 20, 2019, 10:35 AM IST
ഇതാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ച ഷോട്ട്; 'ഇഷ്‌കി'ന്റെ അണ്‍ എഡിറ്റഡ് ക്ലൈമാക്‌സ്

Synopsis

'ഇഷ്‌കിന്റെ ഇടപെടലുകള്‍ ഇല്ലാത്ത, കത്രിക വെക്കാത്ത, സംവിധായകന്റെ വെര്‍ഷന്‍. വസുധയുടെ (നായികാ കഥാപാത്രം) നടുവിരല്‍ വ്യക്തമാണ്', അനുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.  

തീയേറ്ററുകളിലും പിന്നീട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും ഒരുപോലെ നേടിയെടുത്ത ചിത്രമാണ് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'ഇഷ്‌ക്'. വാര്‍ത്തകളില്‍ പലപ്പോഴും നിറയുന്ന കേരളത്തിലെ സദാചാരപൊലീസിംഗിന്റെ മനശാസ്ത്രം അന്വേഷിക്കുന്ന ചിത്രം ആണ്‍ അഹന്തയിലേക്കും പാട്രിയാര്‍ക്കിയിലേക്കുമൊക്കെ നോട്ടങ്ങള്‍ അയച്ചു. ഷെയ്ന്‍ നിഗവും ആന്‍ ശീതളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ ക്ലൈമാക്‌സ് അപ്രതീക്ഷിതത്വം കാത്തുവെച്ച ഒന്നായിരുന്നു. പ്രണയത്തിലേക്കും തന്റെ ജീവിതത്തിലേക്കും വീണ്ടും ക്ഷണിക്കുന്ന നായകനോട് നായിക നടത്തുന്ന പ്രതികരണമാണ് സിനിമയുടെ നിലപാടായും വായിക്കപ്പെട്ടത്. തന്റെ വിരലില്‍ മോതിരമിടാന്‍ ശ്രമിക്കുന്ന നായകന് മുന്നില്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയാണ് നായികയുടെ പ്രതിഷേധം. പല ഷോട്ടുകളിലായി ചിത്രീകരിക്കപ്പെട്ട ഈ രംഗം സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരം വെട്ടിമുറിക്കേണ്ടിവന്നു. എന്നാല്‍ തന്റെ ക്രാഫ്റ്റിന്റെ മികവിനാല്‍ സംവിധായകന്‍ ഈ പ്രതിസന്ധിയെ മറികടന്നിരുന്നു. ഇപ്പോഴിതാ സെന്‍സര്‍ ബോര്‍ഡ് കത്രിക വെക്കും മുന്‍പുണ്ടായിരുന്ന ക്ലൈമാക്‌സിന്റെ പൂര്‍ണരൂപം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് സംവിധായകനായ അനുരാജ് മനോഹര്‍.

'ഇഷ്‌കിന്റെ ഇടപെടലുകള്‍ ഇല്ലാത്ത, കത്രിക വെക്കാത്ത, സംവിധായകന്റെ വെര്‍ഷന്‍. വസുധയുടെ (നായികാ കഥാപാത്രം) നടുവിരല്‍ വ്യക്തമാണ്', ഫേസ്ബുക്കിലൂടെ പങ്കുവെച്ച 1.33 മിനിറ്റ് വീഡിയോയ്‌ക്കൊപ്പം അനുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ കൈയില്‍ നിന്നൊന്നും ഇട്ടിട്ടില്ല, അങ്ങനെ കണ്ടാല്‍ കണക്റ്റ് ആവും'; 'വാള്‍ട്ടറി'നെക്കുറിച്ച് മമ്മൂട്ടി
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു