
ബോളിവുഡിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഇമ്രാൻ ഹാഷ്‍മി. വൈവിധ്യമുള്ള മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷക പ്രീതി നേടിയ നടനാണ് ഇമ്രാൻ ഹാഷ്‍മി. ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഇമ്രാൻ ഹാഷ്‍മി. സീരീയല്‍ കിസ്സര്‍ എന്ന വിളിപ്പേരില്‍ ബോളിവുഡില്‍ അറിയപ്പെടുന്ന നടനുമായ ഇമ്രാൻ ഹാഷ്‍മയുടെ ജന്മദിനത്തില്‍ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
'മര്‍ഡര്‍' എന്ന ചിത്രത്തിലൂടെയായിരുന്നു ഇമ്രാൻ ഹാഷ്‍മി വരവറിയിച്ചത്. ആദ്യ ചിത്രം തൊട്ടേ ബോളിവുഡിലെ സീരിയല്‍ കിസ്സര്‍ എന്ന വിളിപ്പേര് ഇമ്രാൻ ഹാഷ്‍മിക്ക് സ്വന്തമായി. അതിലുപരി മികച്ച ഒരു നടനാണ് താനെന്നും ഇമ്രാൻ ഹാഷ്‍മി പലതവണ തെളിയിച്ചിട്ടുണ്ട്. റിയലിസ്റ്റിക് അവതരണ രീതിയിലാണ് ഇമ്രാൻ ഹാഷ്‍മി എന്നും തന്റെ കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ളത്.
'മര്‍ഡര്‍' എന്ന സിനിമയിലൂടെ 2005ല്‍ ബോളിവുഡിനെ വിസ്‍മിയിപ്പിക്കുന്നതിന് മുന്നേ ഇമ്രാൻ ഹാഷ്‍മി ക്യാമറകളെ അഭിമുഖീകരിച്ചിരിക്കുന്നു. ക്യാമറയ്‍ക്ക് മുന്നില്‍ ഇമ്രാൻ ഹാഷ്‍മിക്ക് അനുഭവ പരിചയമുണ്ടായിരുന്നു. ബോളിവുഡില്‍ തുടക്കം കുറിക്കുന്നതിന് മുന്നേ ഇരുപത്തിയഞ്ചോളം പ്രൊജക്റ്റുകളുടെ ഭാഗമായിരുന്നു. ഇമ്രാൻ പരസ്യ ചിത്രങ്ങളില്‍ ബാലതാരമായിട്ടായിരുന്നു അഭിനയിച്ചിരുന്നത്.
ബോളിവുഡില്‍ മ്യൂസിക് വീഡിയോയിലും അഭിനയിക്കാൻ ശ്രമിച്ച താരങ്ങളില്‍ ഒരാളാണ് ഇമ്രാൻ ഹാഷ്‍മി. 2015-ൽ അർമാൻ മാലിക്കിന്റെയും അമാൽ മാലിക്കിന്റെയും 'മെയിൻ റഹൂൻ യാ നാ രഹൂൻ' എന്ന മ്യൂസിക് വീഡിയോയിൽ ഇമ്രാൻ ഹാഷ്‍മി അഭിനയിച്ചു. 'ഇഷ്‍ഖ് നഹി കര്‍തേ' എന്ന ഗാനമാണ് ഇമ്രാൻ ഹാഷ്‍മിയുടേതായി ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ജാനിയും ബി പ്രാകും ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗഗൻ രണ്‍ധവയാണ് വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഇമ്രാൻ ഹാഷ്‍മിയുടെ വീഡിയോ ഗാനം ഇഷ്‍ഖ് നഹി കര്‍തേ ദുബായ്‍യില്‍ ആണ് ചിത്രീകരിച്ചിരിച്ചിരിക്കുന്നത്.
ജാനിയും ബി പ്രാകും തന്നെയാണ് ഗാനം എഴുതി ആലപിച്ചിരിക്കുന്നത്. രാജ് ജെയ്‍സ്വാള്‍ വീഡിയോ നിര്‍മിച്ചിരിക്കുന്നു. സാഹെര്‍ ബാംബയും വീഡിയോയില്‍ ഇമ്രാൻ ഹാഷ്‍മിക്കൊപ്പം അഭിനയിച്ചിരിക്കുന്നു. ഇമ്രാൻ ഹാഷ്‍മിയുടെ വീഡിയോ പുറത്തുവിട്ട് അധികമാകും മുന്നേ തന്നെ ഹിറ്റായിരിക്കുകയാണ്.
'ഡൈബ്ബുക്' എന്ന ചിത്രമാണ് ഇമ്രാൻ ഹാഷ്‍മിയുടേതായി ഏറ്റവും റിലീസ് ചെയ്‍ത്. ജയ് കൃഷ്‍ണന്റെ സംവിധാനത്തിലാണ് ചിത്രം ഹിന്ദിയിലെത്തിയത്. ജയ് കൃഷ്‍ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമായ 'എസ്ര'യുടെ ഹിന്ദി റീമേക്ക് ആണ് 'ഡൈബ്ബുക്'.
Read More : ഓസ്‍കറില്‍ പാട്ടിന്റെ പെരുമ ആര്‍ക്കായിരിക്കും?, ഇത്തവണ മത്സരം കടുക്കും
ജയ് കൃഷ്‍ണന്റെ സംവിധാനത്തില്‍ ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജായിരുന്നു. മലയാളത്തില്‍ പൃഥ്വിരാജ് ചെയ്‍ത നായക കഥാപാത്രമായിട്ടാണ് ഇമ്രാൻ ഹാഷ്‍മി ഹിന്ദിയിലെത്തിയത്. സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ദര്‍ശന ബനിക്, പ്രണവ് രഞ്‍ജൻ, മാനവ് കൗള്‍ യൂരി സുരി, ഡെൻസില്‍ സ്‍മിത്ത്, വിപിൻ ശര്‍മ, ഇവാൻ, നികിത ദത്ത്, വിവാന സിംഗ്, സുദേവ് നായര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ അഭിനയിച്ച 'ഡൈബ്ബുക്ക്' ആമസോണ്‍ പ്രൈം വീഡിയോസിലാണ് പ്രദര്‍ശനത്തിനെത്തിയത്.