'ഇഷ്ടരാഗം' 24 ന്; റൊമാന്‍റിക് ത്രില്ലര്‍ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് തൃശൂരില്‍

Published : May 20, 2024, 11:45 AM IST
'ഇഷ്ടരാഗം' 24 ന്; റൊമാന്‍റിക് ത്രില്ലര്‍ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് തൃശൂരില്‍

Synopsis

മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, കൈലാഷ് മുഖ്യാതിഥികള്‍

ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ്ടരാഗം. മ്യൂസിക്കൽ റൊമാന്റിക് ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഓഡിയോ സിഡി പ്രകാശനം തൃശൂർ പേൾ റീജൻസി ഹോട്ടലിൽ നടന്നു. ഗായകരായ മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, നടൻ കൈലാഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മെയ് 24 സാഗാ ഇന്റർനാഷണൽ ചിത്രം പ്രദർശനത്തിനെത്തിക്കും.

ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത്‌ കൈവേലി, അമ്പിളി, സുമിത്ര രാജൻ, വേണു അമ്പലപ്പുഴ, അർജുൻ, ജലജ റാണി, രഘുനാഥ് മടിയൻ, ജിഷിൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആകാശ് പ്രകാശ് മ്യൂസിക്ക് ആന്റ് എന്റർടൈൻമെന്റ്സ്, എസ് ആർ ഫിലിംസ് എന്നീ ബാനറുകളില്‍ പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജി കെ രവികുമാർ നിർവ്വഹിക്കുന്നു. തിരക്കഥ സംഭാഷണം ചന്ദ്രൻ രാമന്തളി എഴുതുന്നു. സുരേഷ് രാമന്തളിയുടെ വരികൾക്ക് വിനീഷ് പണിക്കർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ എന്നിവരാണ് ഗായകർ.

എഡിറ്റർ വിപിൻ രവി, പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട്, കല ബാലകൃഷ്ണൻ കൈതപ്രം, കോസ്റ്റ്യൂംസ് സുകേഷ് താനൂർ, മേക്കപ്പ് സുധാകരൻ ചേർത്തല, കൊറിയോഗ്രഫി ക്ലിന്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ റിജു നായർ, അസിസ്റ്റന്റ് ഡയറക്ടർ ദീപക് ശങ്കർ, ഷാൻ, ബിജിഎം പ്രണവ് പ്രദീപ്, കളറിസ്റ്റ് അലക്സ്‌ വർഗീസ്, സ്റ്റിൽസ് വിദ്യാധരൻ, ഡിസൈൻ ദിനേശ് മദനൻ, സ്റ്റിൽസ് വിദ്യാധരൻ, ലോക്കേഷൻ കാഞ്ഞിരക്കൊല്ലി, ഇരിട്ടി വയനാട്, ഗുണ്ടല്‍പ്പേട്ട്, പിആർഒ എ എസ് ദിനേശ്.

ALSO READ : ഡോണ്‍ വിന്‍സെന്‍റിന്‍റെ സംഗീതം; 'സുരേശനി'ലെ വീഡിയോ ഗാനം പുറത്തെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു