മലയാളത്തിന് വീണ്ടുമൊരു ഫാന്‍റസി പടം, നടന്‍ ആര് ? കൗതുകമുണര്‍ത്തി 'കാകുൽസ്ഥ പാർട്ട്‌ 1'

Published : Nov 11, 2025, 03:51 PM IST
kakulstha

Synopsis

അനീഷ് ലീ അശോക് സംവിധാനം ചെയ്യുന്ന 'കാകുൽസ്ഥ പാർട്ട്‌ 1' എന്ന പുതിയ ഫാന്റസി ചിത്രം വരുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ നായകൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2026 ദീപാവലിക്ക് ചിത്രം തിയേറ്ററുകളിൽ എത്തും.

ലയാള സിനിമയിൽ വീണ്ടുമൊരു ഫാന്റസി ചിത്രം വരുന്നു. 'കാകുൽസ്ഥ പാർട്ട്‌ 1' എന്നാണ് ചിത്രത്തിന്റെ പേര്. തുടർ ഭാ​ഗങ്ങളുള്ള ചിത്രം കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് അനീഷ് ലീ അശോക് ആണ്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഗോൾഡൻ പിക്ച്ചേഴ്സിന്റെ ബാനറാണ്. പടത്തിന്റെ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.

'കാകുൽസ്ഥ പാർട്ട്‌ 1'ൽ ആരാണ് നായകനെന്നത് ഇപ്പോഴും അവ്യക്തമാണ്. നായകൻ ആരാകുമെന്നുള്ള എക്സൈറ്റ്മെന്റും ക്യൂര്യോസിറ്റിയും നിലനിർത്തി കൊണ്ടാണ് പോസ്റ്റർ എത്തിയിട്ടുള്ളതും. 2014 ൽ പുറത്തിറങ്ങിയ "ഇതിഹാസ" എന്ന മലയാളം ചിത്രത്തിന്റെ തിരക്കഥയ്ക്ക് ശേഷം അനീഷ് ലീ അശോക് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് കാകുൽസ്ഥ.

യൂണിവേഴ്സൽ -റിയലിസ്റ്റിക് ഫാന്റസി -കോമഡി മൂവിയായാണ് പ്രമുഖതാരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. പൊറിഞ്ചു മറിയം ജോസ്, പാപ്പൻ തുടങ്ങി ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രോജക്ട് ഹെഡ് ആയിരുന്ന സുമിത്ത് പുരുഷോത്തമനും ഈ സിനിമയ്ക്ക് വേണ്ടി കൈകോർക്കുന്നുണ്ട്.

പി ആർ ഓ- എ. എസ്.ദിനേശ്, മനു ശിവൻ. മാർക്കറ്റിംഗ് - ലിറ്റിൽ ഫ്രെയിംസ് എന്റർടൈമെന്റ്, ഡിജിറ്റൽ ആൻഡ് വിഷ്വൽ പ്രമോഷൻസ് - നന്ദു പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 2026 ദീപാവലി റിലീസായി 'കാകുൽസ്ഥ പാർട്ട്‌ 1' തിയേറ്ററുകളിൽ എത്തും.

ഇതിഹാസ

2014ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇതിഹാസ. ഷൈൻ ടോം ചാക്കോ, അനുശ്രീ, ബാലു വർഗീസ് തുടങ്ങിയവരായിരുന്നു ഈ ചലച്ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. അത്ഭുത ശക്തിയുള്ള മാന്ത്രികമോതിരത്തിന്റെ പ്രവർത്തനത്തിലൂടെ ഒരേ സമയം രണ്ടു പേരുടെ സ്വഭാവങ്ങളും, പെരുമാറ്റങ്ങളും പരസ്പരം മാറിപ്പോകുന്നതുമായിരുന്നു ഈ സിനിമയുടെ പ്രധാന ഇതിവൃത്തം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ