അമര്‍ ഭൂഷണിന്റെ എക്‌സേപ്പ് ടു നോ വേര്‍ എന്ന നോവലിനെ ആസ്പദമാക്കി എടുത്ത ചിത്രം ഇതിനകം നെറ്റ്ഫ്ലിക്സ് ട്രെന്‍റിംഗില്‍ ഇടം പിടിച്ചിട്ടുണ്ട്.  

മുംബൈ: നെറ്റ്ഫ്ലിക്സില്‍ റിലീസായ ഖുഫിയ എന്ന ചിത്രം അതിവേഗമാണ് ട്രെന്‍റിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചത്. മലയാളിക്ക് പ്രിയപ്പെട്ട ചിത്രമായ 'ഗോദ'യിലെ നായിക വാമീഖ ഗബ്ബിയാണ് ഈ സ്പൈ ത്രില്ലറിലെ നായിക. ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

അമര്‍ ഭൂഷണിന്റെ എക്‌സേപ്പ് ടു നോ വേര്‍ എന്ന നോവലിനെ ആസ്പദമാക്കി എടുത്ത ചിത്രം ഇതിനകം നെറ്റ്ഫ്ലിക്സ് ട്രെന്‍റിംഗില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേ സമയം വാമീഖ ഗബ്ബി അവതരിപ്പിച്ച ഏതാനും രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വാമീഖ ഗബ്ബിക്കെതിരെ അതീവ ഗ്ലാമറസായാ രംഗങ്ങള്‍ക്കെതിരെയും വിമര്‍ശനവും ഉയരുന്നുണ്ട്. എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വാമീഖയുടെ രംഗങ്ങള്‍ വൈറലാകുന്നുണ്ട്. 

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സീരീസിലെ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്പോള്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഉറക്കത്തിലാണോയെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ ഇത് ബാധിക്കുന്നുവെന്നും സിനിമ വിമര്‍ശകനും, നിര്‍മ്മാതാവും നടനുമായ കമാല്‍ ആര്‍ ഖാന്‍ എക്സ് പ്ലാറ്റ്ഫോം പോസ്റ്റില്‍ പറയുന്നുണ്ട്. 

അതേ സമയം സിനിമയിലെ ഇപ്പോള്‍ വൈറലാകുന്ന രംഗത്ത് വാമിഖ ചാരു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
അലി ഫൈസല്‍ അവതരിപ്പിക്കുന്ന കഥാപാത്രവും വാമിഖയും തമ്മിലുള്ള രംഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നാല്‍ ബോള്‍ഡ് രംഗത്തിന്‍റെ പേരില്‍ വാമിഖയ്ക്ക് അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

തബു, അലി ഫൈസല്‍, ആശീഷ് വിദ്യാര്‍ത്ഥി അടക്കം വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തന്‍റെ സ്ഥിരം രീതിയില്‍ ഒരു ഡാര്‍ക്ക് ത്രില്ലറാണ് വിശാല്‍ ഭരദ്വാജ് ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന് കിട്ടുന്ന റിവ്യൂകള്‍ പറയുന്നത്. നെറ്റ്ഫ്ലിക്സില്‍ ഒക്ടോബര്‍ 5നാണ് ചിത്രം റിലീസായത്. 

രജനികാന്തിന്‍റെ തിരുവനന്തപുരം ചിത്രമല്ല; ഇത് എഐ തീര്‍ത്ത 'തലൈവര്‍' ചിത്രങ്ങള്‍ വൈറല്‍

'സിനിമയില്‍ അവര്‍ പിടിക്കപ്പെട്ടു, ജീവിതത്തിൽ കുറ്റവാളികൾ സ്വതന്ത്ര്യര്‍ : ഷാരൂഖിനോട് നന്ദിയുണ്ട്'