രജനിക്കും മോഹൻലാലിനും ഒപ്പം ജാക്കി ഷ്രോഫും; താരനിരയാൽ സമ്പന്നം 'ജയിലർ'

Published : Feb 05, 2023, 08:12 PM ISTUpdated : Feb 05, 2023, 08:23 PM IST
രജനിക്കും മോഹൻലാലിനും ഒപ്പം ജാക്കി ഷ്രോഫും; താരനിരയാൽ സമ്പന്നം 'ജയിലർ'

Synopsis

രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും.

ജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് ജയിലർ. വൻ ഹൈപ്പോടെ എത്തിയ ചിത്രം പ്രഖ്യാപന സമയം മുതൽ തന്നെ ശ്രദ്ധനേടിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കെല്ലാം വലിയ തോതിലുള്ള സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. ഇപ്പോഴിതാ ജയിലറിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ജാക്കി ഷ്രോഫും എത്തുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ജാക്കി ഷ്രോഫിന്റെ ക്യാരക്ടർ ലുക്കും നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിന്‍റെ മോഹൻലാല്‍ കന്നഡയിലെ ശിവരാ‍ജ്‍കുമാര്‍ എന്നിവരും 'ജയിലറു'ടെ ഭാഗമാകുന്നുണ്ട്. തമന്നയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് വിവരം. നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം. 

രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. 'പടയപ്പ' എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.

'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. 

'മെ​ഗാസ്റ്റാർ ഓൺ ഫയർ'; തിയറ്ററുകളിൽ തീപാറിക്കാൻ 'ക്രിസ്റ്റഫർ', പ്രമോ സോം​ഗ് എത്തി

സിരുത്തെ ശിവ സംവിധാനം ചെയ്ത ചിത്രമാണ് അണ്ണാത്തെ.  ഫാമിലി ആക്ഷന്‍ ഡ്രാമയായി ഇറങ്ങിയ ചിത്രത്തിന് സമിശ്ര അഭിപ്രായമായിരുന്നെങ്കിലും ചിത്രം വലിയ കളക്ഷന്‍ നേടിയിരുന്നു. ഫാമിലി ആക്ഷന്‍ ഡ്രാമയായി ഇറങ്ങിയ ചിത്രത്തിന് സമിശ്ര അഭിപ്രായമായിരുന്നെങ്കിലും ചിത്രം വലിയ കളക്ഷന്‍ നേടിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു