'അവർ ചെറുപ്പക്കാരല്ലേ, സ്വാഭാവികം'; യുവ നടന്മാരുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങളെ കുറിച്ച് മമ്മൂട്ടി

Published : Feb 05, 2023, 05:41 PM ISTUpdated : Feb 05, 2023, 05:43 PM IST
'അവർ ചെറുപ്പക്കാരല്ലേ, സ്വാഭാവികം'; യുവ നടന്മാരുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങളെ കുറിച്ച് മമ്മൂട്ടി

Synopsis

ഫെബ്രുവരി 9നാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫർ റിലീസ് ചെയ്യുന്നത്.

സോഷ്യൽ മീഡിയ വിമർശനങ്ങളിൽ യുവ താരങ്ങളുടെ പ്രതികരണങ്ങളെ കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി. സോഷ്യൽ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. അതുകൊണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നതെന്നും അത് സ്വാഭാവികമാണെന്നും മമ്മൂട്ടി പറഞ്ഞു. ക്രിസ്റ്റഫർ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിനിടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. 

ഇപ്പോഴത്തെ യുവ നായക നടന്മാർ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന വിമർശനങ്ങളിൽ പെട്ടെന്ന് പ്രതികരിക്കുന്നുണ്ടല്ലോ എന്നായിരുന്നു ചോദ്യം. ഇതിന് 'പുതിയ ആൾക്കാരല്ലേ ? സോഷ്യൽ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. ഞങ്ങളൊക്കെ പഴയ ആൾക്കാരല്ലേ. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിട്ടുള്ളവരായിരിക്കും അവർ. അതുകൊണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നത്. സ്വാഭാവികം', എന്നായിരുന്നു മമ്മൂട്ടി നൽകിയ മറുപടി. 

സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളിൽ‌ ഭൂരിഭാഗം യുവതാരങ്ങളും പ്രതികരിക്കാറുണ്ട്. പലപ്പോഴും ഇത്തരം പ്രതികരണങ്ങൾ വിമർശനങ്ങളും വിവാദങ്ങൾക്കും കാരണമാകാറുമുണ്ട്. ഉണ്ണി മുകുന്ദനും യുട്യൂബ് വ്ലോ​ഗറും തമ്മിലുള്ള വാക്കുതർക്കം ആയിരുന്നു ഇവയിൽ ഏറ്റവും ഒടുവിലത്തേത്. 

പ്രേക്ഷക മനം കീഴടക്കിയ ദുൽഖർ ചിത്രം; 'സീതാ രാമം' മിനിസ്ക്രീനിലേക്ക്

അതേസമയം, ഫെബ്രുവരി 9നാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എന്ന ചിത്രം റിലീസ് ചെയ്യുന്നത്.  ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.   തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഉദയകൃഷ്ണയാണ് തിരക്കഥ. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ