
ജാഫർ ഇടുക്കി മുഖ്യ കഥാപാത്രമാകുന്ന 'കിടുക്കാച്ചി അളിയൻ' എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ചിറയിൻകീഴ് ആരംഭിച്ചു. കെ എം ബഷീർ പൊന്നാനി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വർബ സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ രതീഷ് കുമാർ നിർമ്മിക്കുന്നു. ഡി ഒ പി പ്രദീപ് നായർ കൈകാര്യം ചെയ്യുന്നു. ജാഫർ ഇടുക്കി വിജയൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കാരക്കുണ്ട് കോളനിയിൽ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. മലബാറിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കുടുംബകഥ മുഴുവനായും ഹ്യൂമറിന്റെ മേമ്പടിയോടു കൂടിയാണ് പറഞ്ഞിരിക്കുന്നത്. ചിറയിൻകീഴ്, മുട്ടപ്പലം ഗ്രാമപഞ്ചായത്ത്, പരിസരപ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷൻ. കോളനിയിലെ അടുത്തടുത്തുള്ള നിരവധി വീടുകളുടെ സെറ്റ് തന്നെ ഒരുക്കിയിരിക്കുകയാണ് ചിത്രത്തിനുവേണ്ടി നിർമ്മാതാവ് രതീഷ് കുമാർ. എഡിറ്റിംഗ് കപിൽ കൃഷ്‍ണ.ആർട്ട് ഡയറക്ടർ സുബൈർ സിന്ദഗി.മേക്കപ്പ് രാജേഷ് രവി. കോസ്റ്റ്യൂമർ പ്രസാദ് നാരായണൻ.പ്രൊജക്റ്റ് ഡിസൈനർ രാജേഷ് നെയ്യാറ്റിൻകര. പ്രൊഡക്ഷൻ കൺട്രോളർ ഷജിത്ത് തിക്കോടി.ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധി കെ സഞ്ജു. അസോസിയറ്റ് ഡയറക്ടർ ജാഫർ കുറ്റിപ്പുറം, നൗഷിദ് ആലിക്കുട്ടി, രശ്‍മി ടോമി. മ്യൂസിക് ആൻഡ് ബാഗ്രൗണ്ട് മ്യൂസിക് സുരേഷ് നന്ദൻ. സംഗീതം സമദ് പ്രിയദർശിനി.കളറിസ്റ്റ് സുരേഷ് എസ് ആർ. പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ ഫുൾ സ്ക്രീൻ സിനിമാസ്, കെജിഎഫ് സ്റ്റുഡിയോ. സ്റ്റിൽസ് അനു പള്ളിച്ചൽ.
അഭിനേതാക്കൾ. ജാഫർ ഇടുക്കി,സുധീർ കരമന,ടോണി,ഉണ്ണിരാജ, കോബ്ര രാജേഷ്,സലിംഹസൻ, സുമിൻ,ലത്തീഫ് കുറ്റിപ്പുറം, ഉണ്ണി നായർ, ജലീൽ തിരൂർ, റസാക് ഗുരുവായൂർ, സുചിത്ര നായർ, അൻസിബ ഹസൻ, ലക്ഷ്‍മി പ്രിയ, കാമറൂൺ, ലതാ ദാസ്, കുളപ്പുള്ളി ലീല, നിതരാധ, ലക്ഷ്‍മി അനിൽ, മായ, നിമ്മി സുനിൽ, സോഫിആന്റണി ബേബി ലാമിയ എന്നിവർ അഭിനയിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ