മകള്‍ക്കൊപ്പം പാട്ട് പാടുന്ന ജഗതി ശ്രീകുമാര്‍, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Published : Nov 28, 2022, 04:32 PM IST
മകള്‍ക്കൊപ്പം പാട്ട് പാടുന്ന ജഗതി ശ്രീകുമാര്‍, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Synopsis

ജഗതി പാട്ട് പാടുന്ന വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാര്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. മകള്‍ക്കൊപ്പം പാട്ടുപാടുന്ന ജഗതിയുടെ വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ജഗതിയുടെ ഫേസ്‍ബുക്ക് അക്കൗണ്ടില്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം മകള്‍ പാര്‍വതിയുടെയും ജഗതിയുടെയും പാട്ട് ഹിറ്റായിരിക്കുകയാണ്.

'ക്യാഹൂവാ തേരാവാദ്' എന്ന പ്രശസ്‍തമായ റാഫി ഗാനമാണ് പാര്‍വതിയും ജഗതി ശ്രീകുമാര്‍ പാടുന്നത്. പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് പാടിത്തുടങ്ങുന്ന പാര്‍വതിയും മകള്‍ക്ക് ഒപ്പം ചേരുന്ന ജഗതിയെയുമാണ് വീഡിയോയില്‍ കാണുന്നത്. ജഗതിയുടെ ശബ്‍ദം കേള്‍ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അടുത്തിടെ 'സിബിഐ' സിനിമയുടെ അഞ്ചാം ഭാഗത്തിലൂടെ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‍നങ്ങള്‍ കാരണം ജഗതിക്ക് വര്‍ഷങ്ങളായി അഭിനയരംഗത്ത് ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചില സിനിമകളില്‍ ജഗതി അഭിനയിച്ചുതുടങ്ങി. സിബിഐ' സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു. 'സിബിഐ' പുതിയ ചിത്രത്തില്‍ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. എന്തായാലും മികച്ച രംഗത്തില്‍ തന്നെ ചിത്രത്തില്‍ ജഗതി അഭിനയിക്കുകയും 'സിബിഐ ദ ബ്രെയിനി'ല്‍ തന്റെ ഭാഗം അവിസ്‍മരണീയമാക്കുകയും ചെയ്‍തിരുന്നു.

'വിക്രം' എന്ന കഥാപാത്രമായിട്ടായിരുന്നു ജഗതി മമ്മൂട്ടി നായകനായ 'സിബിഐ' സിനിമയില്‍ ഉണ്ടായിരുന്നത്.  കഥാഗതിയില്‍ 'സേതുരാമയ്യര്‍'ക്ക് കേസ് അന്വേഷണത്തില്‍ ഒരു തുമ്പു നല്‍കുന്ന ഭാഗമായിരുന്നു  'സിബിഐ ദ ബ്രെയിൻ'  ജഗതിക്ക് അഭിനയിക്കേണ്ടിയിരുന്നത്. ശരീരത്തിന്റെ ചലനത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും കഥാ സന്ദര്‍ഭത്തിന് ആവശ്യമായ തരത്തില്‍ ഭാവങ്ങള്‍ ജഗതി അവതരിപ്പിച്ചു. ജഗതി പരസ്യ ചിത്രങ്ങളുടെയും ഭാഗമായി അഭിനയത്തില്‍ സജീവമാകുകയാണ്.

Read More: അനുപമ പരമേശ്വരൻ ചിത്രത്തിനായി പാടാൻ ചിമ്പു

PREV
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ