ഐശ്വര്യ ലക്ഷ്‍മി ചിത്രം നെറ്റ്‍ഫ്ലിക്സിന്

Published : Nov 28, 2022, 03:44 PM IST
ഐശ്വര്യ ലക്ഷ്‍മി ചിത്രം നെറ്റ്‍ഫ്ലിക്സിന്

Synopsis

'ഗാട്ട കുസ്‍തി'യുടെ ഒടിടി റൈറ്റ്സ് നെറ്റ്‍ഫ്ലിക്സിന്.

വിഷ്‍ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ഗാട്ട കുസ്‍തി'. മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായിക.  ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഗാട്ട കുസ്‍തി'യെന്ന ചിത്രത്തിന്റെ ഒടിടി പാര്‍ടണറെ പ്രഖ്യാപിച്ചു.

തെലുങ്കില്‍ 'മട്ടി കുസ്‍തി' എന്ന പേരിലും എത്തുന്ന 'ഗാട്ട കുസ്‍തി' തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലാണ് സ്‍ട്രീം ചെയ്യുക. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തുക.

വിഷ്‍ണു വിശാല്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'എഫ്ഐആര്‍' ആണ്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മനു ആനന്ദിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. മലയാളി താരം മഞ്‍ജിമ മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വിവി സ്റ്റുഡിയോസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അരുള്‍ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. അശ്വത് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഐശ്വര്യ ലക്ഷ്‍മി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'കുമാരി'. നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും തിരക്കഥാരചനയില്‍ പങ്കാളിയായിരിക്കുന്നു. മികച്ച പ്രതികരമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നു. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം. പിആർഒ പ്രതീഷ് ശേഖർ. മേക്ക്‌അപ്പ് അമൽ ചന്ദ്രൻ. കൈതപ്രം ജ്യോതിഷ് കാശി, ജോ പോൾ എന്നിവരും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, ഡിസൈൻ ഓൾഡ് മംഗ്‌സ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്,ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ.

Read More: അനുപമ പരമേശ്വരൻ ചിത്രത്തിനായി പാടാൻ ചിമ്പു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്