'ജയിലര്‍ 2' പ്രൊമോ ഇന്ത്യയിലെ 15 ന​ഗരങ്ങളില്‍; കേരളത്തിലെ 2 തിയറ്ററുകളില്‍ മാത്രം

Published : Jan 14, 2025, 09:46 AM IST
'ജയിലര്‍ 2' പ്രൊമോ ഇന്ത്യയിലെ 15 ന​ഗരങ്ങളില്‍; കേരളത്തിലെ 2 തിയറ്ററുകളില്‍ മാത്രം

Synopsis

വന്‍ വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം

സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു. രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും വലിയ കൈയടി നേടി. ജയിലര്‍ വിജയം നേടിയതിന് പിന്നാലെ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയതാണ് ആരാധകര്‍. ഇന്നിതാ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തുകയാണ്.

ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് പ്രൊമോ ഇന്ന് വൈകിട്ട് ആറ് മണിക്ക് എത്തും. സണ്‍ ടിവിയുടെ യുട്യൂബ് ചാനലുകളിലെ ഓണ്‍ലൈന്‍ റിലീസിനൊപ്പം തെര‍ഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലും പ്രൊമോയുടെ പ്രദര്‍ശനമുണ്ട്. നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച് രാജ്യത്തെ 15 നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലാണ് പ്രൊമോയുടെ റിലീസ് ഉള്ളത്. കേരളത്തില്‍ തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് തിയറ്ററുകളിലാണ് പ്രൊമോ പ്രദര്‍ശിപ്പിക്കുക. തിരുവനന്തപുരം ഏരീസ് പ്ലെക്സ് ഓഡി 1 ലും പാലക്കാട് അരോമയിലും. അരോമയില്‍ മുപ്പതും ഏരീസില്‍ അന്‍പതുമാണ് പ്രൊമോയ്ക്കുള്ള ടിക്കറ്റ് നിരക്ക്. 4 മിനിറ്റ് 3 സെക്കന്‍ഡ് ആണ് പ്രൊമോ വീഡിയോയുടെ ദൈര്‍ഘ്യം.

അതേസമയം രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ജയിലര്‍ 2 ന് ഇടാന്‍ രണ്ട് പേരുകളാണ് നെല്‍സണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ജയിലര്‍ 2, ഹുക്കും എന്നിവയാണ് ആ പേരുകള്‍. ഇതില്‍ ജയിലറില്‍ രജനികാന്തിന്‍റെ പഞ്ച് ഡയലോ​ഗിനൊപ്പം വന്ന ഹുക്കും എന്ന വാക്ക് പേരായി വരുന്നതിനോടാണ് അണിയറക്കാരില്‍ കൂടുതല്‍ പേര്‍ക്കും താല്‍പര്യമെന്നും ചില റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. രജനികാന്തിന്‍റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാ​ഗമെന്നാണ് അറിയുന്നത്.

ALSO READ : ബജറ്റിന്‍റെ എട്ടിരട്ടി കളക്ഷൻ! ഒറ്റ ചിത്രം കൊണ്ട് സൂപ്പര്‍സ്റ്റാർ; ഹൃത്വിക്കിന്‍റെ അരങ്ങേറ്റത്തിന് 25 വർഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക