
ചെന്നൈ: രജനികാന്ത് നായകനായി 2023 ല്‍ തമിഴിലെ വന്‍ വിജയങ്ങളില്‍ ഒന്നായ ചിത്രമാണ് ജയിലര്‍. ചിത്രത്തിന്‍റെ രണ്ടാം ഭാഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചിരിക്കുകയാണ്. രജനികാന്ത് ഇല്ലാതെ മറ്റ് താരങ്ങളുടെ സീക്വന്‍സുകളാണ് ആദ്യ ഷെഡ്യൂളില്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ എടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം തെലുങ്കില്‍ നിന്നും ഒരു സൂപ്പര്‍താരത്തെ ജയിലര്‍ 2 വില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് പ്രകാരം നന്ദമൂരി ബാലകൃഷ്ണയെയോ, ജൂനിയര്‍ എന്‍ടിആറിനെയോ ആണ് ജയിലര്‍ 2 ടീം എത്തിക്കാന്‍ ശ്രമിക്കുന്നത്. ഈ താരങ്ങളുടെ ഡേറ്റ് കൂടി ലഭിക്കുന്നത് പരിഗണിച്ചായിരിക്കും തീരുമാനം. അടുത്തിടെ ബാലയ്യയും രജനിയും ഒരു ചടങ്ങില്‍ ഒന്നിച്ച് എത്തിയിരുന്നു.
അന്ന് ബലയ്യയെ ഏറെ പുകഴ്ത്തിയിരുന്നു രജനി. ഒരു ജീപ്പ് എടുത്ത് ദൂരെ എറിയുന്നതും,ട്രെയിന്‍ തടഞ്ഞ് നിര്‍ത്തുന്നതും ഞാന്‍ സിനിമയില്‍ ചെയ്താല്‍ പോലും ആരും വിശ്വസിക്കില്ലെന്നും എന്നാല്‍ ബാലയ്യ ചെയ്താല്‍ അത് വിശ്വസിക്കുമെന്നുമാണ് രജനി പറഞ്ഞത്.
അതേ സമയം ജയിലര്‍ ആദ്യഭാഗത്തില്‍ ഉണ്ടായിരുന്ന മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവര്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടാകും എന്നാണ് വിവരം. അതിനാല്‍ തെലുങ്ക് സൂപ്പര്‍താരവും കൂടി എത്തുന്നതോടെ ചിത്രം വലിയ ബജറ്റിലേക്കാണ് വളരുന്നത് എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.
തമിഴ് സിനിമയില്‍ സമീപ വര്‍ഷങ്ങളിലെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയിരുന്നു.
ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു നടന്നത് രജനികാന്തിന് പുറമേ നെല്‍സണും, അനിരുദ്ധും ഈ പ്രോമോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.
തമിഴിലെ യുവ സംവിധായകന്‍ കഥ പറഞ്ഞു; ചിത്രത്തോട് നോ പറഞ്ഞ് രജനികാന്ത്, കാരണം ഇതാണ്
മലയാളികള്‍ക്ക് അറിയേണ്ടത് ഒറ്റക്കാര്യം; പ്രഖ്യാപനവുമായി സണ്‍ പിക്ചേഴ്സ്, 'ജയിലര്‍ 2' തുടങ്ങി